എല്ലാ പഴങ്ങളും എല്ലാ സീസണിലും അനുയോജ്യമല്ല. ശൈത്യകാലത്ത്, ചില പഴങ്ങള്‍ കഴിക്കുന്നത് അവയുടെ തണുപ്പിക്കല്‍ ഗുണങ്ങള്‍ കാരണം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. സീസണില്‍ ശരിയായ പഴങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഊര്‍ജ്ജം, പ്രതിരോധശേഷി, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ നിലനിര്‍ത്താന്‍ അത്യാവശ്യമാണ്.
ശൈത്യകാലത്ത് ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില പഴങ്ങള്‍
തണ്ണിമത്തന്‍ ജലാംശം നല്‍കുന്ന ഒരു പഴമാണ്. ഇവ കഴിക്കുന്നത് ശരീര താപനില കുറയ്ക്കുകയും ജലദോഷത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
ജലദോഷം, ചുമ, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുള്ളവര്‍ ശൈത്യകാലത്ത് വാഴപ്പഴം കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവ വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ്. എന്നാല്‍, ഇവയുടെ അസിഡിറ്റി സ്വഭാവം മൂലം ജലദോഷമുള്ളവര്‍ക്ക് ഇവ നല്ലതല്ല.
പൈനാപ്പിളിന്റെ തണുപ്പിക്കല്‍ ഗുണങ്ങളും അസിഡിറ്റി സ്വഭാവവും തൊണ്ടയെ പ്രകോപിപ്പിക്കാം, പ്രത്യേകിച്ച് തണുത്ത കാലാവസ്ഥയില്‍.
ശൈത്യകാലത്ത് പപ്പായ കഴിക്കുന്നത് ശരീര താപനില കുറയ്ക്കുകയും ജലദോഷവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പേരയ്ക്കയുടെ തണുപ്പിക്കല്‍ ഗുണങ്ങളും ശൈത്യകാലത്ത് തൊണ്ടവേദനയ്ക്ക് കാരണമാകും.