/sathyam/media/media_files/2025/09/18/103cc3a5-3a6e-43ea-b504-9cb76b9c4334-2025-09-18-21-30-07.jpg)
ഒരു പിടി നിലക്കടല ദിവസവും കുതിര്‍ത്ത് കഴിക്കുന്നത് ഗുണകരമാണ്. പതിവായി നിലക്കടല കഴിക്കുന്നത് ഹൃദയാരോഗ്യം കാത്ത് സൂക്ഷിക്കാന്‍ സഹായിക്കുന്നു. ഇത് കൂടാതെ അമിത വണ്ണം നിയന്ത്രിക്കാനും നിലക്കടല കഴിക്കുന്നത് വഴി സാധിക്കും.
പോഷകാഹാരത്തിന്റെ ശക്തികേന്ദ്രമാണ് നിലക്കടല. കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, ബി വിറ്റാമിനുകള്‍, മഗ്നീഷ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമായ നിലക്കടല ആരോഗ്യകരമായ ലഘുഭക്ഷണങ്ങളിലൊന്നാണ്.
രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത നിലക്കടല രാവിലെ കഴിക്കുന്നത് ശരീര പുഷ്ടി വര്‍ദ്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏര്‍പ്പെടുന്നവര്‍ക്ക് ഗുണം ചെയ്യും. നിലക്കടലയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
നിലക്കടലയിലെ ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളുമായി പോരാടാനും ശരീരത്തിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും സഹായിക്കും. നിലക്കടലയിലെ ഇരുമ്പ്, ഫോളേറ്റ്, കാത്സ്യം, സിങ്ക് എന്നിവയും അടങ്ങിയിട്ടുള്ളതിനാല്‍, ഇവ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഉപകരിക്കുന്നു.