New Update
/sathyam/media/media_files/2025/09/02/1f917bc4-203b-4761-89e2-4ee7982d6cb6-2025-09-02-15-14-50.jpg)
സവാള വാങ്ങുമ്പോള്‍, അല്ലെങ്കില്‍ തൊലി കളയുമ്പോള്‍ തൊലിപ്പുറത്ത് കറുത്ത നിറത്തിലെ നീണ്ട വരകളോ അല്ലെങ്കില്‍ ഇതു പോലെ പടര്‍ന്ന കറുപ്പു നിറമോ കാണാം.
Advertisment
ഇത്തരം കറുപ്പു നിറത്തിലെ ഭാഗമോ വരയോ ഉള്ള സവാള ആരോഗ്യപരമായി ഏറെ ദോഷങ്ങള്‍ നല്‍കും. സവാളയിലെ ഈ കറുപ്പ് ഒരു തരം വിഷമാണ്. ഒരു തരം ഫംഗസാണിത്. അഫ്ളോടോക്സിന്‍ എന്ന ഒരു തരം വിഷമാണിത്.
ക്യാന്‍സര്‍ അടക്കമുള്ള ദോഷങ്ങള്‍ ശരീരത്തിന് വരുത്താന്‍ സാധ്യതയുള്ള ഒന്നാണ്. ഇത് നല്ലപോലെ നീക്കിക്കളഞ്ഞാല്‍ മാത്രമേ ഇത് ഉപയോഗയോഗ്യമാകൂ. ഇതുള്ള സവാള ഭാഗം നീക്കുക തന്നെയാണ് ഏറെ നല്ലത്. സവാളയുടെ ഏതു ലെയറിലാണ് ഇത് അടങ്ങിയിട്ടുള്ളതെങ്കില്‍ ഈ ലെയര്‍ കളയുക. പിന്നീട് നല്ലതു പോലെ രണ്ടു മൂന്നു വട്ടം കഴുകുക.