New Update
/sathyam/media/media_files/2026/01/19/maxresdefault-2026-01-19-13-38-56.jpg)
പീച്ചിലയില്‍ വിറ്റാമിന്‍ എ, സി, ഇ, പൊട്ടാസ്യം, നാരുകള്‍, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഫ്‌ളേവനോയിഡുകള്‍, ബീറ്റാകരോട്ടിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, ഫ്രീ റാഡിക്കലുകളെ തുരത്താനും കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരാതെ തടയാനും സഹായിക്കുന്നു.
Advertisment
പൊട്ടാസ്യം അടങ്ങിയ പീച്ചില രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും നാരുകള്‍ അടങ്ങിയതിനാല്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഗ്ലൈസെമിക് ഇന്‍ഡെക്‌സ് കുറഞ്ഞതും നാരുകള്‍ നിറഞ്ഞതും ആയതിനാല്‍, പീച്ചില രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
നാരുകള്‍ ധാരാളം അടങ്ങിയതുകൊണ്ട് ദഹനത്തെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഉപകരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us