എപ്പോഴും തലവേദനയുണ്ടോ..?

ചിലരില്‍ പുകവലി, മദ്യപാനം, അമിതമായി മരുന്ന് കഴിക്കുന്നതും തലവേദന ഉണ്ടാവാം.

New Update
0d2c5fb8-b435-439b-9be4-a265ab04c588

തലവേദന പല കാരണങ്ങള്‍ കൊണ്ടാകാം. പ്രധാനമായും സമ്മര്‍ദ്ദം, ഉറക്കക്കുറവ്, ചില ഭക്ഷണങ്ങള്‍, കാലാവസ്ഥ മാറ്റങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അണുബാധകള്‍, പനി, സൈനസൈറ്റിസ് എന്നിവ തലവേദനക്ക് കാരണമാകാറുണ്ട്. ചിലരില്‍ പുകവലി, മദ്യപാനം, അമിതമായി മരുന്ന് കഴിക്കുന്നതും തലവേദന ഉണ്ടാവാം.

Advertisment

സമ്മര്‍ദ്ദം 

മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും തലവേദനക്ക് കാരണമാകും.

ഉറക്കക്കുറവ്

ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും ഉറക്കത്തിന്റെ ക്രമം തെറ്റുന്നതും തലവേദന ഉണ്ടാവാം.

ഭക്ഷണക്രമം

ചില ഭക്ഷണങ്ങള്‍, മദ്യം, കഫീന്‍ എന്നിവയുടെ അമിത ഉപയോഗം തലവേദന ഉണ്ടാക്കാം.

പരിസ്ഥിതി ഘടകങ്ങള്‍

പുക, രൂക്ഷ ഗന്ധം, അലര്‍ജി എന്നിവയും തലവേദന ഉണ്ടാവാം.

രോഗങ്ങള്‍

ജലദോഷം, പനി, സൈനസൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ തലവേദനക്ക് കാരണമാകും.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ആര്‍ത്തവ സമയത്തും ഗര്‍ഭാവസ്ഥയിലും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തലവേദന ഉണ്ടാവാം.

കഴുത്ത് വേദന

കഴുത്തിലെ പേശികള്‍ക്ക് ഉണ്ടാകുന്ന വേദന തലവേദനയിലേക്ക് നയിച്ചേക്കാം.

കണ്ണിന് ബുദ്ധിമുട്ട്

കണ്ണിന് കൂടുതല്‍ ആയാസം നല്‍കുമ്പോള്‍ തലവേദന വരാം.

തലയ്ക്ക് ക്ഷതം

തലയില്‍ ഉണ്ടാകുന്ന ചെറിയ മുറിവുകള്‍ പോലും തലവേദനക്ക് കാരണമാകും.

പാരമ്പര്യം

ചിലതരം തലവേദനകള്‍ പാരമ്പര്യമായി കണ്ടുവരുന്നു, ഉദാഹരണത്തിന് മൈഗ്രേന്‍.

മരുന്നുകള്‍

ചില മരുന്നുകളുടെ ഉപയോഗം പാര്‍ശ്വഫലമായി തലവേദന ഉണ്ടാക്കാം.

വ്യായാമം

അമിതമായി വ്യായാമം ചെയ്യുന്നത് ചിലരില്‍ തലവേദന ഉണ്ടാവാം.

ചില ഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ തലവേദന ഉണ്ടാവാം.
തലവേദനയുടെ കാരണം കണ്ടുപിടിച്ച് ചികിത്സ തേടുന്നത് നല്ലതാണ്.

Advertisment