ആര്‍ത്തവ രക്തസ്രാവം കുറയ്ക്കാന്‍ തൊട്ടാവാടി

ഇതിന്റെ നീര് സേവിക്കുന്നതും കഷായം വയ്ക്കുന്നതും പുറമെ പുരട്ടുന്നതുമെല്ലാം വിവിധ രോഗങ്ങള്‍ ശമിപ്പിക്കാന്‍ സഹായിക്കും.

New Update
e1a74cec-7cca-4a2e-9bc4-beeac0450cc2

തൊട്ടാവാടിക്ക് പലതരം ആരോഗ്യഗുണങ്ങളുണ്ട്. ഇത് അലര്‍ജികള്‍, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ (ആസ്ത്മ, ചുമ), പ്രമേഹം, രക്തസ്രാവം, മുറിവുകള്‍, ചൊറിച്ചില്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും ഔഷധമായി ഉപയോഗിക്കാം. 

Advertisment

ഇതിന്റെ നീര് സേവിക്കുന്നതും കഷായം വയ്ക്കുന്നതും പുറമെ പുരട്ടുന്നതുമെല്ലാം വിവിധ രോഗങ്ങള്‍ ശമിപ്പിക്കാന്‍ സഹായിക്കും. തൊലിപ്പുറത്തുള്ള അലര്‍ജികള്‍, ചൊറിച്ചില്‍, സോറിയാസിസ് തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ ശമിപ്പിക്കാന്‍ തൊട്ടാവാടി നീര് പുരട്ടുകയോ കഷായം വച്ച് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

കുട്ടികളിലെയും മുതിര്‍ന്നവരിലെയും ശ്വാസംമുട്ടലിനും ആസ്ത്മയ്ക്കും തൊട്ടാവാടി നീര് കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്തോ പാലില്‍ കലക്കിയോ ഉപയോഗിക്കാം. ദിവസവും രാവിലെ തൊട്ടാവാടി നീര് സേവിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ആര്‍ത്തവസമയത്തെ അമിതമായ രക്തസ്രാവം കുറയ്ക്കാന്‍ തൊട്ടാവാടി നീര് തേനില്‍ ചാലിച്ച് കഴിക്കാവുന്നതാണ്.

മാറാത്ത മുറിവുകള്‍ക്കും വ്രണങ്ങള്‍ക്കും തൊട്ടാവാടി അരച്ച് പുരട്ടുന്നത് നല്ലതാണ്. തൊട്ടാവാടി വേര് ഉണക്കിപ്പൊടിച്ച് പാലില്‍ രാത്രിയില്‍ സേവിക്കുന്നത് മൂലക്കുരു ശമിപ്പിക്കാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു. രക്തശുദ്ധിക്കും തൊട്ടാവാടി ഉപയോഗിക്കാം. 

Advertisment