പാദങ്ങള്‍ വിണ്ടുകീറുന്നുണ്ടോ...?

ചില രോഗാവസ്ഥകളായ പ്രമേഹം, സോറിയാസിസ്, തൈറോയ്ഡ് എന്നിവയുള്ളവരില്‍ ഇത് കൂടുതലായി കാണപ്പെടുന്നു. 

New Update
OIP (2)

പാദങ്ങളുടെ വിണ്ടുകീറല്‍ അഥവാ ഉപ്പൂറ്റി വിണ്ടുകീറല്‍ സാധാരണയായി വരണ്ട ചര്‍മ്മമുള്ളവരില്‍ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. ഇത് ചൊറിച്ചില്‍, വേദന, ചിലപ്പോള്‍ രക്തം പൊടിയുക എന്നിവക്ക് കാരണമാകാറുണ്ട്. ചില രോഗാവസ്ഥകളായ പ്രമേഹം, സോറിയാസിസ്, തൈറോയ്ഡ് എന്നിവയുള്ളവരില്‍ ഇത് കൂടുതലായി കാണപ്പെടുന്നു. 

Advertisment

മോയ്‌സ്ചറൈസറുകള്‍ ഉപയോഗിക്കുക

വരള്‍ച്ച തടയാന്‍ യൂറിയ, സാലിസിലിക് ആസിഡ് എന്നിവ അടങ്ങിയ മോയ്‌സ്ചറൈസറുകള്‍ പുരട്ടുന്നത് നല്ലതാണ്. 

വെളിച്ചെണ്ണ, എണ്ണമയമുള്ള ക്രീമുകള്‍

വെളിച്ചെണ്ണയോ, എണ്ണമയമുള്ള ക്രീമുകളോ പുരട്ടി പാദങ്ങള്‍ മൃദുവാക്കുക. 

ചെറുനാരങ്ങ

ചെറുനാരങ്ങയുടെ നീര് പുരട്ടുന്നത് വിണ്ടുകീറിയ പാദങ്ങള്‍ക്ക് ആശ്വാസം നല്‍കും. 

ആര്യവേപ്പിലയും മഞ്ഞളും

ആര്യവേപ്പിലയും മഞ്ഞളും അരച്ച് പുരട്ടുന്നത് നല്ലതാണ്. 

പാദങ്ങള്‍ എപ്പോഴും ഈര്‍പ്പമുള്ളതാക്കുക

വരണ്ട പാദങ്ങള്‍ കൂടുതല്‍ വിണ്ടുകീറാന്‍ സാധ്യതയുണ്ട്. അതിനാല്‍ എപ്പോഴും പാദങ്ങള്‍ ഈര്‍പ്പമുള്ളതാക്കാന്‍ ശ്രദ്ധിക്കുക. 

പ്രമേഹരോഗികള്‍ ശ്രദ്ധിക്കുക

പ്രമേഹമുള്ളവര്‍ പാദങ്ങള്‍ ദിവസവും പരിശോധിക്കുകയും വിണ്ടുകീറല്‍ ഗുരുതരമാകുന്നതിന് മുമ്പ് ചികിത്സ തേടുകയും വേണം. 

 

Advertisment