ഉപ്പൂറ്റി വേദന കുറയുന്നില്ലേ... പരിഹാരമുണ്ട്...

ഉപ്പൂറ്റി വേദനയുള്ളപ്പോള്‍ ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും.

New Update
9c2740d5-5fb0-4e18-913d-eb2d8058c92a (1)

ഉപ്പൂറ്റി വേദന കുറയ്ക്കാന്‍ പല പരിഹാരമാര്‍ഗങ്ങളുണ്ട്. 

Advertisment

വിശ്രമം

ഉപ്പൂറ്റിക്ക് വേദനയുള്ളപ്പോള്‍ വിശ്രമിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. അമിതമായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കുക.

ഐസ് തെറാപ്പി

ഐസ് ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് മസാജ് ചെയ്യുക. ഒരു ബക്കറ്റില്‍ ഐസ് വെള്ളവും, മറ്റൊരു ബക്കറ്റില്‍ ചൂടുവെള്ളവും എടുക്കുക. ആദ്യം ചൂടുവെള്ളത്തിലും, പിന്നീട് ഐസ് വെള്ളത്തിലും ഉപ്പൂറ്റി മുക്കുക. ഇത് ഇരുപതു മിനിറ്റ് നേരം ആവര്‍ത്തിക്കുക. ആശ്വാസം കിട്ടുന്നത് വരെ ഇത് തുടരാവുന്നതാണ്. 

ചൂടുവെള്ളത്തില്‍ മുക്കുക

ഉപ്പൂറ്റി വേദനയുള്ളപ്പോള്‍ ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും.

വ്യായാമം

ഉപ്പൂറ്റി വേദന കുറയ്ക്കുന്നതിനായുള്ള ചില വ്യായാമങ്ങള്‍ ചെയ്യുക. ഉദാഹരണത്തിന്, രാവിലെ എണീറ്റ ശേഷം കട്ടിലില്‍ ഇരുന്നു കാല്‍മുട്ട് നിവര്‍ത്തി, ഒരു തോര്‍ത്ത് ഉപയോഗിച്ച് കാല്‍പാദം 10-15 സെക്കന്‍ഡ് നേരം മുകളിലേക്ക് വലിച്ചു പിടിക്കുക. ഇത് ഓരോ കാലിലും 10 തവണ ആവര്‍ത്തിക്കുക.

ചിലന്തിവള്ളി

ചിലന്തിവള്ളിയുടെ ഇലകള്‍ അരച്ച് വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും.

പാദരക്ഷകള്‍

ശരിയായ പാദരക്ഷകള്‍ ഉപയോഗിക്കുക. മൃദുവായ സോക്‌സുകളും, കുഷ്യനുള്ള ഷൂസും ധരിക്കുന്നത് ഉപ്പൂറ്റിക്ക് ആശ്വാസം നല്‍കും.

ഡോക്ടറെ കാണുക

വേദന കുറയുന്നില്ലെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കാം. 

 

Advertisment