ആയുര്‍വേദത്തിലെ പത്തിലകളില്‍ ഏറ്റവും പ്രധാനമാണ് മത്തയില. മത്തയില്‍ ധാരാളം പോഷകഗുണങ്ങളുണ്ട്. ഇത് രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും പ്രമേഹത്തിന് ഗുണം ചെയ്യാനും സഹായിക്കുന്നു. കൂടാതെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, മൂത്രാശയ, ത്വക്ക് രോഗങ്ങള്‍ അകറ്റാനും ഇത് ഉത്തമമാണ്.
മത്തയിലയുടെ പ്രധാനഗുണങ്ങള്‍
ഹൃദയാരോഗ്യം
മത്തയില് ആന്റി ഓക്‌സിഡന്റുകള്‍, മഗ്‌നീഷ്യം, ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന് വളരെ നല്ലതാണ്.
കൊളസ്‌ട്രോള്‍ നിയന്ത്രണം
മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ മത്തയില് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
പ്രമേഹത്തിന്
ഇലക്കറികള്‍ പൊതുവെ പ്രമേഹത്തിന് നല്ലതാണ്. മത്തയിലയും പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ ഉത്തമമാണ്.
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍
മത്തയില് ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു.
മൂത്രാശയ, ത്വക്ക് രോഗങ്ങള്‍
മത്തയില് ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് മൂത്രാശയ, ത്വക്ക് രോഗങ്ങളെ അകറ്റാന്‍ സഹായിക്കുന്നു.
ശരീരത്തിന് ഊര്‍ജ്ജം
മത്തയില് ധാരാളം ജലാംശം, മാംസ്യം, ധാതുക്കള്‍, ജീവകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു.
ത്വക്ക് സംരക്ഷണം
മത്തയില് വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് വളരെ നല്ലതാണ്.
ശരീരഭാരം കുറയ്ക്കാന്‍
മത്തയില് കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് കഴിക്കാവുന്നതാണ്.
വിശപ്പ് നിയന്ത്രിക്കാന്‍
മത്തങ്ങയുടെ ഇല വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു.
അസ്ഥികള്‍ക്ക് ബലം
മത്തങ്ങയുടെ ഇല അസ്ഥികള്‍ക്ക് ബലം നല്‍കാനും പേശികളുടെ വളര്‍ച്ചയെ സഹായിക്കാനും ഉത്തമമാണ്.