New Update
/sathyam/media/media_files/2025/09/03/bus-2025-09-03-10-51-06.jpg)
ദിവസേന ഒരു കാപ്പി പതിവാക്കിയിരിക്കുന്നവരാണ് നമ്മള്‍. അമിതമായി കാപ്പി കുടിക്കുന്നത് ശരീരത്തില്‍ കൂടുതല്‍ സ്ട്രെസ് ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുവാന്‍ കാരണമാകുന്നു. ഇത് ഉല്‍ക്കണ്ഠയ്ക്കും വിഷാദത്തിനും വഴി തെളിക്കുന്നു.
Advertisment
കൂടുതല്‍ കാപ്പി കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തിന്റെ താളവും തെറ്റിക്കും. രാത്രിയില്‍ നല്ല ഉറക്കം കിട്ടണമെങ്കില്‍ ഉറങ്ങുന്നതിന് കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് മുതല്‍ കാപ്പി കുടിക്കാതിരിക്കുക.
കട്ടന്‍കാപ്പിയില്‍ കഫീനും ആസിഡും ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഒരുപാട് കാപ്പി കുടിച്ചാല്‍ അസിഡിറ്റി ഉണ്ടാകും.