ചോറ് വെള്ളത്തില്‍ കുതിര്‍ത്ത് പുളിപ്പിച്ച് ഉണ്ടാക്കുന്ന ഒരു ഭക്ഷണമാണ് പഴങ്കഞ്ഞി. വേനല്‍ക്കാലത്ത് ശരീരത്തിന് കുളിര്‍മ നല്‍കാനും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ഇത് സഹായിക്കുന്നു.
പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍
ദഹനത്തിന് സഹായിക്കുന്നു
പഴങ്കഞ്ഞിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനപ്രക്രിയ സുഗമമാക്കുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.
ശരീരത്തിന് കുളിര്‍മ നല്‍കുന്നു
വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് നല്‍കാനും ക്ഷീണമകറ്റാനും ഇത് സഹായിക്കുന്നു.
പോഷകഗുണങ്ങള്‍
പഴങ്കഞ്ഞിയില്‍ വിറ്റാമിന്‍ ബി6, ബി12, മാംഗനീസ്, മഗ്‌നീഷ്യം തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു
പഴങ്കഞ്ഞിയില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു.
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
പഴങ്കഞ്ഞിയില്‍ ആരോഗ്യകരമായ ബാക്ടീരിയകള്‍ ഉണ്ട്, ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
സന്ധിവാതം, ഹൃദ്രോഗം എന്നിവയെ തടയുന്നു
ഇതില്‍ അടങ്ങിയിട്ടുള്ള സെലേനിയം സന്ധിവാതം, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളെ ഒരു പരിധി വരെ തടയാന്‍ സഹായിക്കുന്നു.
വേനല്‍ക്കാല പാനീയം
പഴങ്കഞ്ഞിവെള്ളത്തില്‍ ചെറിയ ഉള്ളി ചതച്ചതും ഉപ്പും ചേര്‍ത്ത് കുടിക്കുന്നത് വേനല്‍ക്കാലത്ത് ശരീരത്തിന് കുളിര്‍മ നല്‍കുന്നു.