വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കാന്‍ ചെമ്പരത്തി ജ്യൂസ് കുടിക്കൂ...

ചെമ്പരത്തി ജ്യൂസ് കുടിക്കുന്നതിലൂടെ പല ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നു. 

New Update
242424

ചെമ്പരത്തിയുടെ ഇലയും പൂവുമെല്ലാം പണ്ടു മുതല്‍ തന്നെ മുടി സംരക്ഷണത്തിന് പ്രധാനമാണ്. ആരോഗ്യപരമായ കാര്യങ്ങളിലും മികച്ചു നില്‍ക്കുന്ന ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തി ജ്യൂസ് കുടിക്കുന്നതിലൂടെ പല ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നു. 

Advertisment

ഇത് ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ആന്തോസയാനിന്‍ എന്ന ആന്റിഓക്സിഡന്റിന്റെ സാന്നിധ്യമാണ് പല വിട്ടുമാറാത്ത രോഗങ്ങളെയും ഇത് ചെറുക്കാന്‍ സഹായിക്കും. 

ബിപി കുറയ്ക്കാന്‍ ചെമ്പരത്തി ജ്യൂസ് ഏറെ ഗുണകരമാണ്. ശരീരത്തിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുകയും കാലക്രമേണ അതിനെ ദുര്‍ബലമാക്കി മാറ്റാനും സാധ്യതയുണ്ട്. 

പ്രമേഹത്തിനും കൊളസ്ട്രോളിനും ഇത് നല്ലൊരു മരുന്നു കൂടിയാണ്. രക്തത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ചെമ്പരത്തി ജ്യൂസ് നല്ലതാണ്.

കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണം കൊഴുപ്പു കളയാന്‍ സഹായിക്കുന്നു.  

ചെമ്പരത്തി ജ്യൂസ് ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് പുറന്തള്ളാന്‍ സഹായിക്കുന്നു. രക്തവര്‍ദ്ധനവിന് സഹായിക്കുന്ന ഒന്നാണ്. അയേണ്‍ സമ്പുഷ്ടമാണ്.

24242

തയ്യാറാക്കുന്ന വിധം

അഞ്ച് ഇതളുളള ചെമ്പരത്തിയുടെ അഞ്ച് ഇതളുകള്‍ എടുക്കുക. ഇതില്‍ ഒരു ഗ്ലാസ് വെള്ളം ചേര്‍ത്തടിക്കാം. ഇതിലേക്ക് നാരങ്ങാനീരും അല്‍പം തേനും ചേര്‍ത്ത് കഴിക്കാം.