കരള്‍ വീക്കത്തിന്റെ (ഹെപ്പറ്റൈറ്റിസ്) ലക്ഷണങ്ങള്‍ പലപ്പോഴും അവ്യക്തമായിരിക്കും, പ്രത്യേകിച്ച് ആദ്യഘട്ടങ്ങളില്‍.
പൊതുവായ ലക്ഷണങ്ങള്‍
ചര്‍മ്മവും കണ്ണുകളും മഞ്ഞ നിറമാവുക (മഞ്ഞപ്പിത്തം), വയറുവേദനയും വീക്കവും, കാലുകളിലും കണങ്കാലുകളിലും നീര്‍വീക്കം, ചൊറിച്ചില്‍, മൂത്രത്തിന് കടുത്ത നിറം, മലത്തിന് ഇളം നിറം അല്ലെങ്കില്‍ രക്തം കലര്‍ന്ന മലം, ക്ഷീണം, ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി, വിശപ്പ് കുറയുക, എളുപ്പത്തില്‍ മുറിവേല്‍ക്കുക എന്നിവയെല്ലാം കരള്‍ വീക്കത്തിന്റെ ലക്ഷണങ്ങളാകാം.
കരള്‍ വീക്കം പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. വൈറല്‍ അണുബാധകള്‍ (ഹെപ്പറ്റൈറ്റിസ് എ, ബി, സി), അമിത മദ്യപാനം, അമിതവണ്ണം, ചില മരുന്നുകള്‍, ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ എന്നിവയെല്ലാം കരള്‍ വീക്കത്തിന് കാരണമാകാറുണ്ട്.
ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണുന്നത് വളരെ അത്യാവശ്യമാണ്. നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും കരള്‍രോഗം ഗുരുതരമാകാതിരിക്കാന്‍ സഹായിക്കും.