നെല്ലിക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് അസിഡിറ്റി, ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍, മലബന്ധം തുടങ്ങിയവ അകറ്റാന്‍ ഗുണം ചെയ്യും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
നെല്ലിക്കയില്‍ വൈറ്റമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇത് സഹായിക്കും.
നെല്ലിക്കയില്‍ ധാരാളമായി വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. കൂടാതെ, ഇരുമ്പ്, കാല്‍സ്യം, വിറ്റാമിന്‍ എ, ബി, ഫൈബര്‍, അമിനോ ആസിഡുകള്‍ തുടങ്ങിയ മറ്റ് പോഷകങ്ങളും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്.
പ്രധാന ഗുണങ്ങള്‍
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
നെല്ലിക്കയിലെ വിറ്റാമിന്‍ സി ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു, ഇത് അണുബാധകളെ തടയാന്‍ സഹായിക്കുന്നു.
ചര്‍മ്മത്തിന്റെ ആരോഗ്യം
വിറ്റാമിന്‍ സി ചര്‍മ്മത്തിലെ ചുളിവുകള്‍, പാടുകള്‍ എന്നിവ അകറ്റാനും ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു
നെല്ലിക്കയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റുകയും ചെയ്യുന്നു.
കണ്ണിന്റെ ആരോഗ്യം
നെല്ലിക്കയിലെ വിറ്റാമിന്‍ എ, സി എന്നിവ കണ്ണിന്റെ കാഴ്ചശക്തി മെച്ചപ്പെടുത്താനും തിമിരം, ഗ്ലോക്കോമ തുടങ്ങിയ നേത്രരോഗങ്ങള്‍ വരുന്നത് തടയാനും സഹായിക്കുന്നു.
കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു
നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ള ക്രോമിയം കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
നെല്ലിക്ക ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ജ്യൂസായോ അല്ലാതെയോ കഴിക്കാം.