/sathyam/media/media_files/2025/08/30/oip-2025-08-30-18-36-35.jpg)
കാത്സ്യം, കാര്‍ബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, വൈറ്റമിനുകളായ എ, സി, നിയാസിന്‍, തയാമിന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കൂവ. ഇതില്‍ അടങ്ങിയിരിക്കുന്ന അന്നജം വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.
കൂവ വയറിന്റെ ആരോഗ്യത്തിന് മികച്ചൊരു ഭക്ഷണ വസ്തുവാണ്. ദഹിയ്ക്കാന്‍ വളരെ എളുപ്പമുള്ളതാണിത്. ഇത് ദഹന പ്രശ്നങ്ങള്‍ക്ക് ഏറെ നല്ലതാണ്. ഛര്‍ദി, വയറിളക്കം പോലുള്ള രോഗങ്ങള്‍ക്കും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും ഇത് അത്യുത്തമമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഇത് ഒരുപോലെ സഹായകമാണ്. ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം, അതായത് ഭക്ഷണം കഴിച്ചാല്‍ പെട്ടെന്നു തന്നെ ടോയ്ലറ്റില്‍ പോകാന്‍ തോന്നലുണ്ടാകുന്ന തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.
ഇതില്‍ കാത്സ്യം ക്ലോറൈഡുണ്ട്. ഇത് കുട്ടികള്‍ക്കു നല്‍കുന്നതും മുതിര്‍ന്നവര്‍ കഴിയ്ക്കുന്നതുമെല്ലാം ഹീമോഗ്ലോബിന്‍ കൂടാന്‍ സഹായിക്കും. ധാരാളം അയേണ്‍ അടങ്ങിയ ഇത് വിളര്‍ച്ചയ്ക്കുള്ള മരുന്നു കൂടിയാണ്. കുട്ടികളിലും കുഞ്ഞുങ്ങളിലും രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനിത് സഹായിക്കുന്നു.