New Update
/sathyam/media/media_files/2026/03/06/hair3-1732183664-2026-03-06-16-59-04.jpg)
സവാള നീര് മുടിക്ക് വളരെ നല്ലതാണ്. ഇത് മുടി കൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കും.
Advertisment
സവാള തൊലികളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത സവാള മിക്‌സിയിലിട്ട് അരച്ചെടുക്കുക. അരച്ചെടുത്ത സവാള നീര് ഒരു തുണി ഉപയോഗിച്ച് അരിച്ചെടുക്കുക. ഈ നീര് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുക. 20-30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ 2-3 തവണ ഇങ്ങനെ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. സവാള നീരിന് രൂക്ഷഗന്ധം ഉള്ളതുകൊണ്ട്, കഴുകി കളഞ്ഞ ശേഷം ഏതെങ്കിലും എസ്സെന്‍ഷ്യല്‍ ഓയില്‍ പുരട്ടുന്നത് നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us