New Update
/sathyam/media/media_files/2025/09/09/e3de1fa7-ce74-4a7c-b0fa-24a40b931408-2025-09-09-10-39-36.jpg)
എരിവ് അധികം ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍. എരിവ് അധികമായാല്‍ അത് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യും. എരിവുള്ള ഭക്ഷണങ്ങള്‍ അന്നനാളം, ആമാശയം, ചെറുകുടല്‍, വന്‍കുടല്‍ എന്നിവയിലൂടെ കടന്നു പോകുമ്പോള്‍ തീഷ്ണത മൂലം ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും നാം അറിയാതെ പോകുന്നു.
Advertisment
അതിന് കാരണം ഈ അവയവങ്ങള്‍ക്കൊന്നും സംവേദനക്ഷമത ഇല്ല എന്നതാണ്. സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വേദനയ്ക്കും ആമാശയശ്രവണങ്ങള്‍ക്കും കാരണമായിത്തീരും.
മാത്രമല്ല, എരിവുള്ള ഭക്ഷണങ്ങള്‍ ദഹനത്തെ തടസപ്പെടുത്തുന്നതിനാല്‍, ഇങ്ങനെയുള്ള ഭക്ഷണം ദഹിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരികയും ചെയ്യും. കുട്ടികള്‍ക്ക് അധികം എരിവ് ഭക്ഷണങ്ങള്‍ കൊടുത്ത് ശീലിപ്പിക്കരുത്. ഭാവിയില്‍ മറ്റ് രോഗങ്ങള്‍ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്.