കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ്; നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍

യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

author-image
ഫിലിം ഡസ്ക്
New Update
coolie

രജനികാന്ത്-ലോകേഷ് കനകരാജ് ചിത്രം കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ നിര്‍മാതാക്കാള്‍ ഹൈക്കോടതിയില്‍. ചിത്രത്തില്‍ അമിതമായ വയലന്‍സ് രംഗങ്ങള്‍ ഇല്ലെന്നും അതിനാല്‍ കൂലിക്ക് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

Advertisment

റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് 65 കോടി കളക്ട് ചെയ്ത് റെക്കോര്‍ഡിട്ട ചിത്രം അതിവേഗം 500 കോടിയിലേക്ക് കുതിക്കുകയാണ്. റിലീസ് ചെയ്ത് നാലു ദിവസം കൊണ്ടാണ് ചിത്രം 400 കോടി നേടിയത്. ചൊവ്വാഴ്ച്ച മാത്രം ചിത്രത്തിന് 9.50 കോടി രൂപ കളക്ഷന്‍ ലഭിച്ചു.

Advertisment