പൂച്ച മാന്തിയാല്‍ വൈകരുതേ ചികിത്സ

പൂച്ചയ്ക്ക് പേവിഷബാധയുണ്ടെങ്കില്‍ അത് നിങ്ങളുടെ ശരീരത്തില്‍ നക്കുന്നതും അപകടകരമാണ്. ഉടന്‍ ഡോക്ടറെ സമീപിച്ച് വാക്‌സിന്‍ സ്വീകരിക്കുക. 

New Update
872acecb-9b50-41bc-b97b-fa9f29f483df (1)

പൂച്ച മാന്തുകയോ കടിക്കുകയോ ചെയ്താല്‍ ഉടന്‍ തന്നെ ആ ഭാഗം സോപ്പുപയോഗിച്ച് 15 മിനിറ്റ് നേരം നന്നായി കഴുകുക, കാരണം ഇത് പേവിഷബാധയുള്ള വൈറസുകളെ നശിപ്പിക്കും. ശേഷം മുറിവില്‍ ബീറ്റാഡിന്‍ പോലുള്ള അണുനാശിനി പുരട്ടുക. പൂച്ചയ്ക്ക് പേവിഷബാധയുണ്ടെങ്കില്‍ അത് നിങ്ങളുടെ ശരീരത്തില്‍ നക്കുന്നതും അപകടകരമാണ്. ഉടന്‍ ഡോക്ടറെ സമീപിച്ച് വാക്‌സിന്‍ സ്വീകരിക്കുക. 

മുറിവ് കഴുകുക

ഉടന്‍ തന്നെ 15 മിനിറ്റ് നേരം സോപ്പ് ഉപയോഗിച്ച് മുറിവ് നന്നായി കഴുകുക. 

അണുനാശിനി പുരട്ടുക

കഴുകിയ ശേഷം ബീറ്റാഡിന്‍ പോലുള്ള അണുനാശിനി മുറിവില്‍ പുരട്ടുക. 

ഡോക്ടറെ കാണുക

Advertisment

പൂച്ച മാന്തിയതോ കടിക്കുകയോ ചെയ്ത ഉടന്‍ ഡോക്ടറെ കാണുക. പേവിഷബാധ തടയുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കേണ്ടതുണ്ട്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പൂച്ച മാന്തുകയോ കടിക്കുകയോ ചെയ്ത മുറിവില്‍ സ്വന്തം കൈകൊണ്ട് തൊടരുത്. കൈകളില്‍ മുറിവുണ്ടെങ്കില്‍ അതിലൂടെ വൈറസ് പകരാന്‍ സാധ്യതയുണ്ട്.

പൂച്ചകള്‍ കൂടെക്കൂടെ മുന്‍കാലുകള്‍ നക്കുന്നതിനാല്‍ നഖങ്ങളില്‍ വൈറസുകള്‍ ഉണ്ടാവാം.

പൂച്ചയുടെ നഖത്തില്‍ നിന്ന് അണുക്കള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ നക്കുന്നതും ഒഴിവാക്കണം.

Advertisment