പൊള്ളലേറ്റാല്‍ ഇങ്ങനെ ചെയ്യരുതേ...

പൈപ്പ് തുറന്ന് പൊള്ളിയ ഭാഗം അതിന് താഴെ പിടിക്കുന്നതാണ് നല്ലത്.

New Update
96c8bab7-24f5-4154-9f96-1dc294a249ec (1)

പൊള്ളലേറ്റാല്‍ എന്തു ചെയ്യണമെന്നുള്ള അങ്കലാപ്പ് നമുക്കുണ്ടാകാറുണ്ട്. 

പെള്ളലേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

പൊള്ളലേറ്റയാളെ അതിന് കാരണമായ വസ്തുവില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക. പൊള്ളിയ ഭാഗം ശുദ്ധജലം കൊണ്ട് കഴുകുക. 

Advertisment

പൈപ്പ് തുറന്ന് പൊള്ളിയ ഭാഗം അതിന് താഴെ പിടിക്കുന്നതാണ് നല്ലത്. 15-20 മിനിറ്റ് നേരം ഇങ്ങനെ പിടിക്കണം.

പൊള്ളിയ ഭാഗം വൃത്തിയുള്ള പോളിത്തീന്‍ കവര്‍ കൊണ്ട് മൂടി ആശുപത്രിയിലേക്ക് കൊണ്ടുപോവുക.

പൊള്ളലിനെത്തുടര്‍ന്നുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കരുത്.

ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഓയിന്റ്‌മെന്റ് മാത്രമേ പൊള്ളിയ ഭാഗത്ത് പുരട്ടാവൂ.

ചെയ്യാന്‍ പാടില്ലാത്തത്

പൊള്ളിയതിന് മുകളില്‍ ഐസ്, പേസ്റ്റ്, മഷി, തേന്‍, കാപ്പിപ്പൊടി തുടങ്ങിയവയൊന്നും പുരട്ടരുത്. അത് പൊള്ളിയ ഭാഗത്ത് പഴുപ്പുണ്ടാകാനും അണുബാധയുണ്ടാകാനും ഇടയാക്കും. 

പേസ്റ്റിലും മഷിയിലുമുള്ള രാസവസ്തുക്കള്‍ പൊള്ളിയ ചര്‍മത്തിലൂടെ എളുപ്പത്തില്‍ ഉള്ളില്‍ കടന്നാണ് അണുബാധയുണ്ടാകുന്നത്. ചികിത്സ നല്‍കുന്നതിന് മുമ്പ് ഇത് നീക്കം ചെയ്യുക എന്നത് വളരെ ശ്രമകരമാണ്.

പൊള്ളലേല്‍ക്കുമ്പോള്‍ പോളയുണ്ടാകാം. ഇത് പൊട്ടിക്കുന്നത് അണുബാധയ്ക്ക് ഇടയാക്കും. പൊട്ടിപ്പോകാതിരിക്കാന്‍ പോള പൂര്‍ണമായും മറയുന്ന രീതിയില്‍ വൃത്തിയുള്ള തുണികൊണ്ട് മൂടി അയഞ്ഞ രീതിയില്‍ കെട്ടുന്നതാണ് നല്ലത്. പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റിബയോട്ടിക് ക്രീം പുരട്ടാം. 

Advertisment