/sathyam/media/media_files/2025/09/18/oip-2025-09-18-18-46-54.jpg)
രുചികരമാണെങ്കിലും ഏറെ ദോഷകരമായ ഒന്നാണ് പഞ്ചസാര. ഇത് പൊതുവേ 'വെളുത്ത വിഷം' എന്നാണ് അറിയപ്പെടുന്നത്.
അമിതമായ അളവില്‍ പഞ്ചസാര കഴിക്കുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പഞ്ചസാര ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ശരീരത്തില്‍ വീക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ട്രൈഗ്ലിസറൈഡിന്റെ അളവ് ഉയര്‍ത്തുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും രക്തധമനികള്‍ കൊഴുപ്പ് അടിഞ്ഞുകൂടി ചുരുങ്ങുന്ന അവസ്ഥയ്ക്കും കാരണമാകുകയും ചെയ്യും.
പഞ്ചസാരയുടെ അമിത ഉപയോഗം ചില പെരുമാറ്റ വൈകല്യങ്ങള്‍ക്ക് വരെ കാരണമായേക്കാം. ക്യാന്‍സര്‍ സെല്ലുകളെ വളരാന്‍ സഹായിക്കുന്ന ഒന്നാണ് പഞ്ചസാര. പഞ്ചസാരയുടെ ഉപയോഗം അമിതമായാല്‍ ക്യാന്‍സര്‍ സെല്ലുകള്‍ വളരാന്‍ ഇത് ഇടയാക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു.
അമിതമായി പഞ്ചസാര കഴിക്കുന്നത് ഹൃദയ പേശികളുടെ ആരോഗ്യത്തിന് ഏറെ ആവശ്യമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6-ഫോസ്ഫേറ്റിന്റെ അളവ് കൂടാന്‍ കാരണമാകും. ഇത് വഴി ഹൃദ്രോഗം ഉണ്ടാകുകയും ചെയ്യും.