/sathyam/media/media_files/2025/09/29/2a97c4d5-de4e-4fa8-a6f7-f2f2f1fe3005-2025-09-29-14-07-32.jpg)
കഞ്ഞി വെള്ളത്തിന് ആരോഗ്യത്തിനും സൗന്ദര്യത്തിനും നിരവധി ഗുണങ്ങളുണ്ട്. ശരീരത്തിന് ഊര്‍ജം നല്‍കാനും ദഹനസംവിധാനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ചര്‍മ്മത്തിനും തലമുടിക്കും ഏറെ നല്ലതാണ് കഞ്ഞിവെള്ളം.
മുഖത്തിന് തിളക്കം നല്‍കാനും ചുളിവുകള്‍ അകറ്റാനും മുടി കൊഴിച്ചില്‍ തടയാനും ഇത് ഉപയോഗിക്കാം. കൂടാതെ, ചെടികള്‍ക്ക് വളമായി ഉപയോഗിക്കാനും കഞ്ഞിവെള്ളം പ്രയോജനകരമാണ്. ഊര്‍ജം നല്‍കുന്നു: കഞ്ഞിവെള്ളത്തില്‍ അടങ്ങിയ അന്നജം ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നു. കുടലിന്റെ ആരോഗ്യത്തിന് ഗുണകരമായ പ്രോബയോട്ടിക്‌സ് ഇതില്‍ അടങ്ങിയിട്ടുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് ആശ്വാസം നല്‍കാന്‍ കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണ്.
ചര്‍മ്മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കുകയും തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയതിനാല്‍ അകാലവാര്‍ദ്ധക്യത്തെ തടയുന്നു. മുഖക്കുരുവിനെയും കറുത്ത പാടുകളെയും അകറ്റാന്‍ സഹായിക്കും. ഒരു ടോണര്‍ ആയി ഉപയോഗിക്കാം. ഇനോസിറ്റോള്‍ അടങ്ങിയതിനാല്‍ മുടിക്ക് ബലവും മിനുസവും നല്‍കുന്നു.
മുടി കൊഴിച്ചില്‍, താരന്‍ എന്നിവയെ പ്രതിരോധിക്കുകയും മുടിയുടെ അറ്റം പിളരുന്നത് തടയുകയും ചെയ്യുന്നു. മുടി വേരുകള്‍ക്ക് ഉറപ്പ് നല്‍കി കരുത്തോടെ വളരാന്‍ സഹായിക്കുന്നു. പുളിപ്പിച്ച കഞ്ഞിവെള്ളം ചെടികള്‍ക്ക് വളമായും കീടനാശിനിയായും ഉപയോഗിക്കാം, ഇത് ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കും.