/sathyam/media/media_files/2025/10/25/2ee8df5e-67ce-4754-bf42-bc2ac02da8eb-2025-10-25-11-20-25.jpg)
പെരിങ്ങലത്തിന് പലതരം രോഗങ്ങള്‍ക്ക് ഔഷധഗുണങ്ങളുണ്ട്. മൈഗ്രേന്‍ തലവേദനയ്ക്ക് ഇലനീര് പുരട്ടുന്നത് ഫലപ്രദമാണ്. പാമ്പിന്‍വിഷം, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ പോലുള്ള വൈറല്‍ പനികള്‍ എന്നിവയ്ക്ക് വേര് കഷായം വച്ച് കഴിക്കുന്നത് ഔഷധമാണ്. കൂടാതെ, വയറുവേദന, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇതിന്റെ നീര് ഉപയോഗിക്കുന്നു.
ഇല ഞെക്കിപ്പിഴിഞ്ഞ് കിട്ടുന്ന നീര് വേദനയുള്ള വശത്തിന്റെ എതിര്‍വശത്തുള്ള കാലിലെ പെരുവിരലില്‍ പുരട്ടുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കും. മൂര്‍ഖന്‍ പാമ്പിന്റെ വിഷത്തിന്, ഇല പശുവിന്‍ പാലില്‍ അരച്ച് നെല്ലിക്കാവലുപ്പത്തില്‍ കഴിക്കണം. ഇത് വിഷം ഇറക്കാന്‍ സഹായിക്കും.
തളിരില കാട്ടുജീരകത്തോടൊപ്പം ചേര്‍ത്ത് അരച്ച് കഴിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കും. പ്രസവശേഷം സ്ത്രീകളുടെ കോഷ്ഠശുദ്ധിക്കായി, വേര് അരി ചേര്‍ത്ത് അപ്പം ചുട്ട് കഴിക്കാം.
ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയ പനികള്‍ക്ക്, വേര് അരച്ച് നെല്ലിക്കാവലുപ്പത്തില്‍ പശുവിന്‍ പാലില്‍ ചേര്‍ത്തുകഴിക്കാം. വയറുവേദന, വയറിളക്കം എന്നിവയ്ക്കും വിഷബാധയ്ക്കും ഇത് ഉപയോഗിക്കാ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us