/sathyam/media/media_files/2025/07/31/b7afcd9a-a071-4177-8fe2-1c3d9012b130-1-2025-07-31-17-00-59.jpg)
പലപ്പോഴും പലരും പറയുന്ന പ്രശ്നമാണ് കാല്‍ കഴപ്പ്, കാല്‍ കടച്ചില്‍ എന്നിവ. പ്രധാനമായും സ്ത്രീകള്‍ക്കാണ് ഈ പ്രശ്നമുണ്ടാകാറ്. ഇതിന് കാരണങ്ങള്‍ പലതുമുണ്ട്. ഭൂമിക്ക് സമാന്തരമായാണ് എല്ലാ ജീവികളും ചലിക്കുന്നത്.
എന്നാല്‍, ഭൂമിക്ക് ലംബമായി നടക്കുന്നവര്‍ മനുഷ്യര്‍ മാത്രമാണ്. നമ്മുടെ ഹൃദയത്തില്‍ രക്തം പമ്പ് ചെയ്യുമ്പോള്‍ ശുദ്ധ രക്തം അര്‍ട്ടെറിയിലൂടെ അവയവങ്ങളില്‍ എത്തും. ദുഷിച്ച രക്തം വെയിനുകളിലൂടെ തിരികെ ഹൃദയത്തിലെത്തും. താഴെ ഭാഗത്തു നിന്നുള്ള രക്തം ഒരു വാല്‍വിലൂടെയാണ് ഹൃദയത്തിലെത്തുന്നത്. ഈ വാല്‍വ് തുറക്കുകയും അടയുകയും ചെയ്യുന്നതാണ്.
ഇത് ദുര്‍ബലമാകുന്നതാണ് കാലിലെ കഴച്ചിലിന് കാരണമാകുന്നത്. വീനസ് ഇന്‍കോംപിറ്റന്‍സ് എന്ന് ഇതിനെ വിശേഷിപ്പിയ്ക്കാം. വീനസ് റിഫ്ളക്സ് എന്നു ഇതറിയപ്പെടുന്നു. ഈ അവസ്ഥ മുന്‍പോട്ടാകുമ്പോഴാണ് വെരിക്കോസ് വെയില്‍ പോലുള്ളവ ഉണ്ടാകുന്നത്
ഇത്തരം കാല്‍കടച്ചിലിന് പ്രധാന കാരണം ഏറെ നേരം നില്‍ക്കുന്നതാണ്. ഇതിലൂടെ വാല്‍വ് ദുര്‍ബലമാകുന്നു. ഗര്‍ഭാവസ്ഥയില്‍ ഇതുണ്ടാകും. ഈ അവസ്ഥയില്‍ കുഞ്ഞ് യൂട്രസില്‍ ഇരിയ്ക്കുന്ന അവസ്ഥയില്‍ കാലിലെ ഞരമ്പുകളില്‍ മര്‍ദമേല്‍ക്കുന്നു. ഇതിലൂടെ ഈ വാല്‍വ് പ്രശ്നവും ഇതിലൂടെ കാല്‍ കടച്ചിലുമുണ്ടാകാം.
കൂടുതല്‍ നില്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ക്ക് ഇതുണ്ടാകാം. ഇത് ഒരു രോഗമല്ല, അവസ്ഥയാണ്. അതായത് നമ്മുടെ ജീവിതശൈലികള്‍ കാരണമുണ്ടാകുന്ന ഒന്നാണിത്. ഇത്തരം പ്രശ്നമെങ്കില്‍ നീണ്ട സമയം നില്‍ക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ ഇരിക്കാന്‍ ശ്രമിക്കുക.
ഇതു പോലെ തന്നെ കംപ്രഷന്‍ ബാന്‍ഡേഡുകള്‍ ഉപയോഗിക്കുക. പ്രത്യേകിച്ചും നില്‍ക്കുന്ന, വേദനയുളള സമയത്ത്. ഇത് ഇലാസ്റ്റിക്കോ നോണ്‍ ഇലാസ്റ്റിക്കോ ഉപയോഗിക്കാം. സ്റ്റോക്കിന്‍സ് പോലുള്ള ആയാലും മതി. ഇത് രാത്രിയില്‍ ഉപയോഗിക്കരുത്. കാരണം ഇറുകിക്കിടക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us