സ്തനത്തില്‍ കാണുന്ന എല്ലാ മുഴകളും ക്യാന്‍സറല്ല

സ്തനങ്ങളില്‍ വേദനയില്ലാത്ത മുഴകള്‍ ഫൈബ്രോ അഡിനോമ വിഭാഗത്തില്‍ പെടുന്നവയാണ്.

New Update
1202b98d-319d-4b9a-ae07-9886c1ecc12c

സ്തനങ്ങളില്‍ കാണുന്ന വ്യതിയാനങ്ങളും മുഴകളും എല്ലാം ക്യാന്‍സര്‍ ആകണമെന്നില്ല. കൂടുതലും കണ്ടുവരുന്നത് അപകടകാരികളല്ലാത്ത മുഴകളാണ്.

Advertisment

സ്തനങ്ങളില്‍ വേദനയില്ലാത്ത മുഴകള്‍ ഫൈബ്രോ അഡിനോമ വിഭാഗത്തില്‍ പെടുന്നവയാണ്. വൃത്താകൃതിയില്‍ കട്ടിയായ, പരിശോധനയില്‍ തെന്നിമാറുന്നവയാണിവ. ഇത് കാന്‍സറാകാന്‍ സാധ്യതയില്ലാത്ത മുഴകളാണ്. ചില സാഹചര്യത്തില്‍ ചെറിയ ഓപ്പറേഷന്‍ വഴി ഇത് നീക്കം ചെയ്യാറുണ്ട്.

30-40 വയസ്സുള്ള സ്ത്രീകളില്‍ മുഴയോ, വെള്ളമുള്ള മുഴയോ കാണുന്നെങ്കില്‍ മിക്കവാറും ഫൈബ്രോസിസ്റ്റിക് ഡിസീസ് ആകാനാണ് സാധ്യത. ഹോര്‍മോണ്‍ വ്യത്യാസങ്ങളുടെയും ആര്‍ത്തവംമൂലം മാറില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങളുടെയും ഫലമാണ് ഇത്തരം മുഴകള്‍. ചിലരില്‍ ഇത് ആര്‍ത്തവം നിലയ്ക്കുന്നതോടെ അപ്രത്യക്ഷമാകാറുണ്ട്

ചുവന്ന നിറത്തോടുകൂടി ചൂട് കൂടുതലായുള്ള വീക്കം മാറില്‍ വരുന്നത് അപൂര്‍വമല്ല. പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാരില്‍. പാല്‍ വരുന്ന കുഴലുകളില്‍ അണുബാധ വന്നാല്‍ ഇത് സംഭവിക്കാം. ഇത് പിന്നീട് പഴുപ്പ് കൂടുന്ന സ്ഥിതിയിലേക്ക് മാറാം. ചിലപ്പോള്‍ പഴുപ്പ് കീറിക്കളയേണ്ടിയും വരാം. എന്നാല്‍ മാറില്‍ അപൂര്‍വമായി വരുന്ന ഒരുതരം കാന്‍സറും ഈ രൂപത്തില്‍ പ്രത്യക്ഷപ്പെടാം. അതുകൊണ്ട് കാന്‍സറല്ലെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തേണ്ടതുണ്ട്.

ശരീരത്തില്‍ ഏത് ഭാഗത്തും വരാവുന്ന പലതരത്തിലുള്ള മുഴകളും (കാന്‍സറല്ലാത്തവ) മാറിലും അപൂര്‍വമായി വരാം. ഉദാഹരണമായി കൊഴുപ്പ് ട്യൂമര്‍ രൂപത്തില്‍ വരുന്ന ലൈപോമ, പേശികള്‍ കട്ടിപിടിക്കുന്ന ഫൈബ്രോമ, രക്തക്കുഴലുകളില്‍ വരുന്ന മുഴകള്‍ എന്നിവ. 

മുഴയുടെ ഘടന, വേദന, ചര്‍മ്മത്തിലെ മാറ്റങ്ങള്‍, മുലക്കണ്ണ് ഡിസ്ചാര്‍ജ് എന്നിവയെ അടിസ്ഥാനമാക്കി ഒരു ഡോക്ടര്‍ക്ക് മാത്രമേ അതിന്റെ സ്വഭാവം നിര്‍ണ്ണയിക്കാന്‍ കഴിയൂ. 

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്? 

സ്തനത്തില്‍ പുതിയ മുഴ കണ്ടെത്തുകയാണെങ്കില്‍.
മുഴയുടെ വലിപ്പം കൂടുന്നുണ്ടെങ്കില്‍. 
മുഴ ചര്‍മ്മത്തിനടിയില്‍ ചലിക്കാതെ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍. മുലക്കണ്ണില്‍ നിന്ന് രക്തസ്രാവമോ ഡിസ്ചാര്‍ജോ ഉണ്ടെങ്കില്‍. 
സ്തനത്തില്‍ ചുവപ്പോ മങ്ങിയ ഘടനയോ കാണുകയാണെങ്കില്‍.
സ്തനത്തിന്റെ ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍.

Advertisment