/sathyam/media/media_files/2025/09/18/01ac3235-a2c6-437a-bb18-0a62bb5b3994-2025-09-18-19-46-57.jpg)
കുഴഞ്ഞു വീണുള്ള മരണങ്ങള്‍ ഇപ്പോള്‍ ദിവസേന സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മുതിര്‍ന്നവരും യുവാക്കളും ഒരു പോലെ ഇതിന് ഇരയായി കൊണ്ടിരിക്കുകയാണ്.
എന്നാല്‍ ചില പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയാല്‍ ജീവന്‍ രക്ഷപ്പെടുത്താനായേക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഉടനടി ചെയ്യേണ്ട ചില പ്രാഥമിക ജീവന്‍ രക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് അറിയാം.
കുഴഞ്ഞുവീഴുന്ന ഒരു വ്യക്തിക്ക് ബോധമുണ്ടോ എന്ന് ആദ്യം പരിശോധിക്കുക. ഉറച്ച പ്രതലത്തില്‍ മലര്‍ത്തിക്കിടത്തുക. രോഗിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയോ വായില്‍ വെള്ളം ഒഴിച്ചു കൊടുക്കുകയോ ചെയ്യരുത്.
ഇത്തരം കാര്യങ്ങള്‍ രോഗിയില്‍ ശ്വാസതടസം സൃഷ്ടിച്ച് കൂടുതല്‍ അപകടങ്ങള്‍ വരുത്താന്‍ കാരണമാവും. എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുക. രോഗിയുടെ ശ്വാസനനാളി പൂര്‍ണമായി തുറന്നുകിടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം.
രോഗി ശ്വസിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കില്‍ ഉടന്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കണം. നെഞ്ചിന്റെ മധ്യഭാഗത്ത് അല്‍പം താഴെ ഇരുകൈകളും പിണച്ച് വച്ച് ശക്തിയായി അമര്‍ത്തുന്ന സിപിആര്‍ രീതി പരീക്ഷിക്കുക.