പുരുഷ ലൈംഗിക താല്‍പ്പര്യത്തിനും ശേഷിക്കുറവിനും ഉഴുന്ന്

പുരുഷ ലൈംഗിക താല്‍പര്യത്തിനും ശേഷിക്കുറവിനുമെല്ലാം ആയുര്‍വേദം അനുശാസിക്കുന്ന ഒരു ഭക്ഷണ വസ്തുവാണ് ഉഴുന്ന്.

New Update
33d60961-1852-468c-84a6-480d1cb40a1b

പ്രോട്ടീനും ഊര്‍ജ്ജവും ഉള്ളതുകൊണ്ടുതന്നെ ശാരീരിക വളര്‍ച്ചയ്ക്കും മസിലുകളുടെ വളര്‍ച്ചയ്ക്കും സഹായമാണ് ഉഴുന്ന്. പല പുരുഷ ലൈംഗിക പ്രശ്നങ്ങള്‍ക്കും മരുന്നായി ഇത് ഉപയോഗിക്കാം.

Advertisment

പുരുഷ ലൈംഗിക താല്‍പര്യത്തിനും ശേഷിക്കുറവിനുമെല്ലാം ആയുര്‍വേദം അനുശാസിക്കുന്ന ഒരു ഭക്ഷണ വസ്തുവാണ് ഉഴുന്ന്. ഉഴുന്ന് വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത ശേഷം നെയ്യില്‍ വറുത്തു കഴിയ്ക്കാവുന്നതാണ്. ഇത് പുരുഷശേഷിക്കു സഹായിക്കും. 

പുരുഷവന്ധ്യതാപ്രശ്നങ്ങള്‍, ശീഘ്രസ്ഖലനം, ബീജത്തിന്റെ കട്ടികുറവ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇത് ബീജത്തിന്റെ അളവും ഗുണവും വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഇതു പാലിലിട്ടു കുതിര്‍ത്ത് പഞ്ചസാര ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. 

മൂന്നു നാലു സ്പൂണ്‍ ഉഴുന്ന് കുതിര്‍ത്ത് വേവിച്ച് അര ടീസ്പൂണ്‍ വീതം തേനും നെയ്യും ചേര്‍ത്ത് രാത്രിയില്‍ കിടക്കും മുന്‍പു കഴിച്ച് പാലും കുടിക്കാം. സവാളയും ഉഴുന്നു പരിപ്പും ചേര്‍ന്ന മിശ്രിതവും ഏറെ നല്ലതാണ്. സവാള, പ്രത്യേകിച്ചും വെളുത്ത സവാള പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഒന്നാണ്. വെളുത്ത സവാളയുടെ നീരെടുത്ത് ഇതില്‍ ഉഴുന്നു പരിപ്പു കുതിര്‍ത്തു കഴിയ്ക്കാം. 

Advertisment