/sathyam/media/media_files/2025/09/20/627852ca-80a4-4092-9f02-19d9fd4656f2-2025-09-20-16-56-40.jpg)
അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ എന്‍സെഫലൈറ്റിസ് എന്നത് തലച്ചോറിനുണ്ടാകുന്ന വീക്കമാണ്. ഇത് പലപ്പോഴും അണുബാധ മൂലമുണ്ടാകുന്നു. എന്നാല്‍, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ കാരണവും ഉണ്ടാകാം.
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, വെളിച്ചത്തില്‍ നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മ്മക്കുറവ് എന്നിവ ഉണ്ടാകാം.
കാരണങ്ങള്‍
വൈറസുകള്‍
ജാപ്പനീസ് എന്‍സെഫലൈറ്റിസ് പോലുള്ള വൈറസുകള്‍ കൊതുകുകളിലൂടെ പകരുന്ന ഒരുതരം മസ്തിഷ്‌കജ്വരമാണ്.
അമീബകള്‍
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതിലൂടെ അമീബകള്‍ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് മസ്തിഷ്‌കജ്വരം ഉണ്ടാക്കാം.
ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍
ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ തലച്ചോറിനെ ആക്രമിക്കുന്ന അവസ്ഥയാണിത്.
രോഗലക്ഷണങ്ങള്‍
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി
കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ടും വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ടും, കുട്ടികളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയത്വം, അസാധാരണ പ്രതികരണങ്ങള്‍
ഗുരുതരാവസ്ഥയിലാകുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മ്മക്കുറവ്.
പ്രതിവിധികള്‍
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക.
ജലസ്രോതസ്സുകളില്‍ കുളിക്കുമ്പോള്‍ മൂക്കിലേക്ക് വെള്ളം കയറുന്നത് ശ്രദ്ധിക്കുക.
സ്വിമ്മിംഗ് പൂളുകളിലെ വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കുക.