പുളിച്ചു തികട്ടല്‍... കാരണങ്ങള്‍

ജീവിതശൈലിയിലുള്ള മാറ്റങ്ങളിലൂടെയും ശരിയായ ഭക്ഷണക്രമത്തിലൂടെയും മരുന്നുകളിലൂടെയും പുളിച്ചു തികട്ടല്‍ നിയന്ത്രിക്കാം. 

New Update
47860e35-7fc8-448d-ab99-8f4170d7876c

പുളിച്ചു തികട്ടല്‍ പ്രധാനമായും ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക്  തിരിച്ചുകയറുന്നതുകൊണ്ടാണ് ഉണ്ടാകുന്നത്. ഇത് പല കാരണങ്ങള്‍കൊണ്ടും സംഭവിക്കാം. എരിവ്, പുളി, മസാല, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത്, അമിതമായി ഭക്ഷണം കഴിക്കുന്നത്, ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത്, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയെല്ലാം ഇതിന് കാരണമാകാം. ജീവിതശൈലിയിലുള്ള മാറ്റങ്ങളിലൂടെയും ശരിയായ ഭക്ഷണക്രമത്തിലൂടെയും മരുന്നുകളിലൂടെയും പുളിച്ചു തികട്ടല്‍ നിയന്ത്രിക്കാം. 

Advertisment

എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങള്‍, മസാലകള്‍, കൊഴുപ്പുള്ളതും വറുത്തതുമായ ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, ഉള്ളി, തക്കാളി, കാപ്പി, ഓറഞ്ച് ജ്യൂസ് എന്നിവ കഴിക്കുന്നത് ആസിഡ് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു.

ആഹാരം കഴിച്ച ഉടന്‍ കടുത്ത വ്യായാമങ്ങള്‍ ചെയ്യുന്നത് ആസിഡ് തികട്ടിവരാന്‍ ഇടയാക്കും.

ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് അടിവയറിലെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരിച്ചുകയറാന്‍ കാരണമാവുകയും ചെയ്യും.

പുകവലിയും മദ്യപാനവും പുളിച്ചു തികട്ടലിന് കാരണമാകും.

ചില മരുന്നുകളായ ബീറ്റാബ്ലോക്കറുകള്‍, കാത്സ്യം ചാനല്‍ ബ്ലോക്കറുകള്‍, ആസ്മയുടെ മരുന്നായ തിയോഫിലിന്‍ എന്നിവയും ആസിഡ് വര്‍ദ്ധിപ്പിക്കാം.

ശരീരഭാരം കൂടുതലുള്ളവരിലും പുളിച്ചു തികട്ടല്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പ്രതിവിധികള്‍ 

എരിവും പുളിയുമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ത്തുക. രാത്രി ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക.
അമിതമായി ഭക്ഷണം കഴിക്കരുത്.

ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കി അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. പുകവലിയും മദ്യപാനവും നിര്‍ത്തുക. അമിതവണ്ണം കുറയ്ക്കാന്‍ ശ്രമിക്കുക. കിടക്കുമ്പോള്‍ കട്ടിലിന്റെ തലഭാഗം ഉയര്‍ത്തി വയ്ക്കുക. ജീവിതശൈലിയിലുള്ള മാറ്റങ്ങളും മരുന്നുകളും ഈ രോഗം നിയന്ത്രിക്കാന്‍ സഹായിക്കും. 

Advertisment