കിടക്കാന്‍ നേരം പാദത്തിനടിയില്‍ എള്ളെണ്ണയോ വെളിച്ചെണ്ണയോ പുരട്ടി അല്‍പ്പനേരം മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. സുഖകരമായ ഉറക്കം ലഭിക്കാന്‍ ഇത് സഹായകരമാകുന്നു.
നമ്മെ ബാധിക്കുന്ന പലതരം വേദനകള്‍ക്കുള്ള പ്രധാനപ്പെട്ടൊരു പരിഹാരം കൂടിയാണ് കിടക്കാന്‍ നേരത്തുള്ള പാദം മസാജ്.
ഇതുപോലെ തന്നെ സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകളും വേദനകളുമെല്ലാം മാറാന്‍ ഇതേറെ ഉത്തമമാണ്.
സ്ത്രീകളില്‍ സിസേറിയനു ശേഷമുണ്ടാകുന്ന വേദന വരെയും കുറയ്ക്കാന്‍ ഏറെ ഉത്തമമാണ് കിടക്കാന്‍ നേരത്തുള്ള പാദം മസാജ്.
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവയില്‍ നിന്നും വിടുതല്‍ നല്‍കുന്ന ഒന്നു കൂടിയാണ് പാദ മസാജിംഗ്.
കിടക്കാന്‍ നേരത്ത് പാദം മസാജ് ചെയ്യുന്നത് കൊണ്ട് സ്ട്രെസ് കുറയ്ക്കാനും ഇതുവഴി നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. ഡിപ്രഷന് പരിഹാരം കാണാനും ഇത്തരത്തില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്.