ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ തേന്‍...

രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഏറെ നല്ലതാണ് തേന്‍

New Update
33636

ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ തേന്‍...പ്രതിരോധശേഷി, സെറോടോണിന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ വര്‍ധിപ്പിക്കുന്നത് തേനിന്റെ ഔഷധ ഉപയോഗങ്ങളില്‍ ഉള്‍പ്പെടുന്നു. ഇത് ആന്റി ബാക്ടീരിയലാണ്. ഇത് സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു, ഇതിന് മറ്റ് പല ഉപയോഗങ്ങളുമുണ്ട്. 

Advertisment

രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഏറെ നല്ലതാണ് തേന്‍. ആന്റിഓക്സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുള്ള തേനില്‍ ദഹനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് രാവിലെ വെറും വയറ്റില്‍ തേന്‍ ചേര്‍ത്ത് നാരങ്ങാനീര് കുടിക്കുന്നത് ശരീരത്തെ ശക്തിപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും ഏറെ സഹായിക്കും.

ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ ഏറെ നല്ലതാണ് തേന്‍. പ്രകൃതിദത്ത എനര്‍ജി ബൂസ്റ്റര്‍ എന്ന് വേണമെങ്കില്‍ തേനിനെ വിളിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്രാക്ടോസ്, ഗ്ലൂകോസ് രക്തത്തില്‍ പ്രവേശിച്ച് വേഗത്തില്‍ മനുഷ്യ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. പ്രഭാതത്തില്‍ കുടിക്കുന്ന പാനീയങ്ങളില്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ ചേര്‍ക്കാവുന്നതാണ്. രാവിലെ ബ്രെഡ് കഴിക്കുമ്പോള്‍ ജാമ്മിന് പകരമായും തേന്‍ ഉപയോഗിക്കാവുന്നതാണ്. വ്യായാമ ശേഷം ശരീരത്തിലെ ക്ഷീണം അകറ്റാനും ഊര്‍ജ്ജം നല്‍കാനും ഇത് സഹായിക്കും.

രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം വെറും വയറ്റില്‍ ചെറുചൂടുള്ള വെള്ളമോ ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളമോ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് അടിവയറ്റിലും മറ്റും അടിഞ്ഞുകൂടിയിരിക്കുന്ന മോശം കൊഴുപ്പിനെ അലിയിക്കാന്‍ സഹായിക്കും. കൂടാതെ ഇതിലെ ആന്റി സെല്ലുലോയിഡ് ഗുണങ്ങള്‍ ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, അധികം എടുക്കരുത്. കാരണം ഇതില്‍ കലോറി വളരെ കൂടുതലാണ്.

പോളിഫോണിക് ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് തേന്‍. ദിവസവും ഇത് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത തടയുന്നു. രക്തക്കുഴലുകളില്‍ ചീത്ത കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍) അടിഞ്ഞുകൂടുന്നത് തടയുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ രക്തക്കുഴലുകള്‍ ചുരുങ്ങി പോകാതിരിക്കാനും ഇത് ഏറെ നല്ലതാണ്. തേനിലെ സ്വാഭാവിക മധുരം ശരീരത്തിലെ ഇന്‍സുലിന്‍ തോതു വര്‍ദ്ധിപ്പിക്കുന്നു. ഇന്‍സുലിന്‍ കുറവു മൂലം പ്രമേഹരോഗ സാധ്യതയും ഇല്ലാതാക്കുന്നു.

ചുമയ്ക്കുള്ള പ്രതിവിധിയായി തേന്‍ ഉപയോഗിക്കാറുണ്ട്. വിട്ടുമാറാത്ത ചുമയെ ശമിപ്പിക്കാനും തേനിന് ശക്തിയുണ്ട്. തേനിലെ ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ തൊണ്ടയിലെയും ശ്വാസകോശത്തിലെയും ബാക്ടീരിയ അണുബാധകളെ നശിപ്പിക്കുകയും ചുമ, സീസണല്‍ രോഗങ്ങള്‍ എന്നിവ തടയുകയും ചെയ്യുന്നു.