വിറ്റാമിന്‍ എ,ബി,സി, ബി2 തുടങ്ങി ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പില. ഇരുമ്പിന്റെയും കാത്സ്യത്തിന്റെയും ഉറവിടമാണ് കറിവേപ്പില. കറിവേപ്പിലയ്ക്ക് ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കാനുള്ള കഴിവുമുണ്ട്.
കറിവേപ്പില എണ്ണ കാച്ചി തേക്കുന്നത് മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. അതിലുപരി തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ആരോഗ്യമുള്ള തലയോട്ടി നല്‍കുകയും ചെയ്യുന്നു.
കറിവേപ്പിലയുടെ ഉപയോഗം തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും ആരോഗ്യമുള്ള മുടി ഉണ്ടാവാന്‍ സഹായിക്കുകയും ചെയ്യുന്നു.
കറിവേപ്പിലയിട്ട് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ അത് അകാല നരയ്ക്ക് പരിഹാരമാണ്. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ കറിവേപ്പിലയ്ക്ക് കഴിയും. പ്രത്യേകതരം അലര്‍ജികള്‍, വ്രണങ്ങള്‍, ചൂടുകുരു, മറ്റ് ത്വക്ക് രോഗങ്ങള്‍ എന്നിവ പ്രതിരോധിക്കാനും ഇവയ്ക്ക് കഴിവുണ്ട്.