New Update
/sathyam/media/media_files/2025/06/20/74d4b389-1e21-44d3-961d-9aaf1c29c721-2025-06-20-16-26-53.jpg)
അവക്കാഡോയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും ഒരു അവക്കാഡോ കഴിക്കുന്നത് നല്ലതാണ്. സലാഡുകളിലോ ടോസ്റ്റുകളിലോ ചേര്‍ക്കാം. ജ്യൂസായോ ഷേക്കായോ കുടിക്കാം. അവക്കാഡോ കഴിക്കാന്‍ പല വഴികളുണ്ട്.
Advertisment
അവക്കാഡോ കഴിക്കാനുള്ള ചില വഴികള്‍
പഴുത്ത അവക്കാഡോ പകുതിയായി മുറിച്ച് കുരു കളഞ്ഞ് സ്പൂണ്‍ ഉപയോഗിച്ച് കഴിക്കാം.
അവക്കാഡോ ടോസ്റ്റ്
ബ്രെഡില്‍ അവക്കാഡോ ഉടച്ചു പുരട്ടി മുകളില്‍ ഉപ്പും കുരുമുളകും വിതറി കഴിക്കാം. മറ്റു ടോപ്പിംഗുകളായ തൈര്, ചീസ്, മുട്ട എന്നിവയും ചേര്‍ക്കാം.
അവക്കാഡോ സാലഡ്
അവക്കാഡോ അരിഞ്ഞ് മറ്റ് പച്ചക്കറികള്‍, ഒലിവ് ഓയില്‍, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് സാലഡ് ഉണ്ടാക്കാം.
അവക്കാഡോ ജ്യൂസ്/ഷേക്ക്
അവക്കാഡോ, പാല്‍, പഞ്ചസാര, ഐസ്‌ക്യൂബ്‌സ് എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് ജ്യൂസ് അല്ലെങ്കില്‍ ഷേക്ക് ഉണ്ടാക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us