/sathyam/media/media_files/2025/09/02/2025-01-07093345cof44-2025-09-02-17-37-27.png)
നമ്മളില്‍ പലരുടേയും ഓരോ ദിവസവും ആരംഭിക്കുന്നത് ഒരു കപ്പ് കട്ടന്‍ കാപ്പിയില്‍ ആയിരിക്കും. ഇത് പലരുടെയും ഒരു ശീലമാണ്. ഒരു ദിവസത്തിന്റെ മുഴുവന്‍ ഊര്‍ജവും ആ ഒരു കപ്പ് കാപ്പിയിലാണ്.
ഭാരം കുറയ്ക്കാന്‍ മികച്ച പാനീയമാണ് കട്ടന്‍ കാപ്പി. സ്ഥിരമായി കട്ടന്‍കാപ്പി കുടിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കും, പക്ഷേ എത്ര തവണ കുടിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ഇതിന് മാറ്റമുണ്ടാകാം. ദിവസവും ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നത് സ്ട്രോക്ക് അടക്കമുള്ള ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരുന്നത് കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഒരു പാനീയമാണ് കട്ടന്‍കാപ്പി. കട്ടന്‍കാപ്പി തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
കരളിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്നത് കട്ടന്‍കാപ്പിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളില്‍ ഒന്നാണ്. നിരവധി ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന പ്രധാനപ്പെട്ട ഒരവയവമാണ് കരള്‍. കരള്‍ സുരക്ഷിതമാക്കി വയ്ക്കാന്‍ കട്ടന്‍ കാപ്പി നല്ല പ്രതിവിധിയാണ്.
കട്ടന്‍കാപ്പി കുടിക്കുന്നതിലൂടെ കൂടുതല്‍ കായികബലം കൈവരിക്കുകകൂടി ചെയ്യും. ടെന്‍ഷന്‍, സ്ട്രെസ്, ഡിപ്രഷന്‍ തുടങ്ങിയ മാനസിക പ്രശ്നങ്ങളെ ചെറുക്കുന്നതിനും കട്ടന്‍കാപ്പിക്ക് പ്രത്യേക കഴിവാണുള്ളത്.
കട്ടന്‍ കാപ്പി നാഡീവ്യവസ്ഥയെ കൂടുതല്‍ കര്യക്ഷമമാക്കി മാറ്റുകയും. സന്തോഷം നല്‍കുന്ന ഹോര്‍മോണുകള്‍ കൂടുതല്‍ ഉത്പാതിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറം തള്ളുന്നതിനും കട്ടന്‍കാപ്പി ദിവസേന കുടിക്കുന്നതിലൂടെ സാധിക്കും.