ശരീരത്തിന് രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന കാലമാണ് മഴക്കാലം. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഈ സമയത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കും.
വേവിക്കാത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം. കുടിക്കുന്ന വെള്ളം തിളപ്പിക്കണം. ഭക്ഷണം ചെറു ചൂടോടുകൂടി വേണം കഴിക്കാന്‍. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരങ്ങള്‍ ഒഴിവാക്കണം. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഓറഞ്ച്, നാരങ്ങ, കിവി തുടങ്ങിയ പഴങ്ങള്‍ വിറ്റമിന്‍ 'സി'യുടെ മികച്ച സ്രോതസുകളാണ്.
മഴക്കാലത്ത് വീട്ടില്‍ തന്നെ പാചകം ചെയ്യുന്ന ഭക്ഷണമാണ് നല്ലത്. വറുത്ത ആഹാരങ്ങളുടെ അമിത ഉപയോഗം ഈ സമയത്ത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.
ദാഹം അനുഭവപ്പെടുന്നില്ലെങ്കില്‍ കൂടി ആവശ്യത്തിന് വെള്ളം കുടിക്കണം. മഴക്കാലത്ത് ഇലക്കറികളില്‍ ബാക്ടീരിയ, ഫംഗസ് ബാധ കൂടുതലായതിനാല്‍ ഇലക്കറികള്‍ നന്നായി കഴുകിയശേഷം പാചകം ചെയ്യണം.
തൈര്, മോര്, ഇഡ്ഢലി, ദോശ എന്നിവ നല്ലതാണ്. തുളസി ചായ, ഇഞ്ചി ചായ, ഹെര്‍ബല്‍ ടീ എന്നിവ കുടിക്കാം. മത്സ്യം പഴകിയതല്ലെന്ന് ഉറപ്പാക്കണം. ചായ, കാപ്പി കുടിക്കുന്നത് കുറയ്ക്കണം. കഞ്ഞി, ആവിയില്‍ വേവിച്ച ആഹാരങ്ങള്‍, സൂപ്പുകള്‍ എന്നിവ ഈ സമയത്ത് നല്ലതാണ്.