ചര്‍മ്മം സംരക്ഷിക്കാനും മുടിയുടെ ആരോഗ്യത്തിനും തേങ്ങാപ്പാല്‍...

വിറ്റാമിന്‍ സി, എ, അയേണ്‍, കാല്‍സ്യം, പ്രോട്ടീനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് തേങ്ങാപ്പാല്‍.

New Update
c17e899f-69d8-4028-b4df-6aa617e8c235

ഔഷധ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് തേങ്ങാപ്പാല്‍. എന്നാല്‍, തേങ്ങാപാലിന്റെ ഉപയോഗം പലവിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ചര്‍മ്മം സംരക്ഷിക്കാനും മുടിയുടെ ആരോഗ്യത്തിനും തേങ്ങാപ്പാല്‍...

Advertisment

വിറ്റാമിന്‍ സി, എ, അയേണ്‍, കാല്‍സ്യം, പ്രോട്ടീനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് തേങ്ങാപ്പാല്‍. ചര്‍മ്മത്തി െആരോഗ്യം നിലനിര്‍ത്താന്‍ ഇത് വളരെയധികം സഹിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. 

വരണ്ട ചര്‍മ്മമുള്ള ഒരാളാണ് നിങ്ങളെങ്കില്‍ തേങ്ങാപാല്‍ നല്ലൊരു പരിഹാര മാര്‍ഗമാണ്. തേങ്ങാപാല്‍ ചര്‍മ്മത്തില്‍ പുരട്ടിയ ശേഷം വൃത്താകൃതിയില്‍ നന്നായി മസാജ് ചെയ്യുക. 30 മിനുട്ട് കഴിഞ്ഞ് അല്‍പ്പം മഞ്ഞള്‍പൊടി ചേര്‍ത്ത ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയാം. ഇത് ചര്‍മ്മത്തെ മൃദുവാക്കാന്‍ സഹായിക്കുന്നു.

മുടിയുടെ പ്രശ്നങ്ങള്‍ തടയാനും ആരോഗ്യകരമായി നിലനിര്‍ത്താനും തേങ്ങാപ്പാല്‍ ഫലപ്രദമാണ്. ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങള്‍ മുടികൊഴിച്ചില്‍, താരന്‍ എന്നിവ കുറയ്ക്കുകയും മുടി നന്നായി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. 

ഇതിനായി തലയോട്ടിയിലും മുടിയിലും തേങ്ങാപ്പാല്‍ പുരട്ടി നന്നായി മസാജ് ചെയ്യക. ശേഷം 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം തലകഴുകാന്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതാണ് ഉത്തമം.

തേങ്ങാപ്പാലില്‍ ലോറിക് ആസിഡ്, വിറ്റാമിന്‍ സി തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ തടയാന്‍ ഇത് സഹായിക്കുന്നു. മുഖക്കുരു, ബ്ലാക്ക് ഹെഡ്സ് എന്നിവയ്ക്ക് പുറമെ മറ്റ് ചര്‍മ്മ പ്രശ്നങ്ങളും തടയാനിത് പരിഹാരമാകുന്നു.