/sathyam/media/media_files/2025/08/27/dd075dd7-f5fb-434e-9df1-496237d9f184-2025-08-27-15-07-42.jpg)
പ്രമേഹത്തിന് ഏറെ ഗുണകരമാണ് ചെറുപയര്‍. പ്രമേഹത്തിന് മാത്രമല്ല, പല ആരോഗ്യപരമായ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് ചെറുപയര്‍. ചെറുപയര്‍ മുളപ്പിച്ചതാണ് ഏറെ ഗുണകരം. ചെറുപയര്‍ പ്രാതലിന് ഉപയോഗിക്കുന്നത് പ്രമേഹത്തിന് ഗുണം നല്‍കും.
ചെറുപയര്‍ ദോശയുണ്ടാക്കി കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. മുളപ്പിച്ച ചെറുപയര്‍ കൊണ്ടുള്ള വിഭവങ്ങള്‍ കഴിക്കുന്നത് അസിഡിറ്റി പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത്തരത്തില്‍ മുളപ്പിച്ച പയറ് വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് വഴി ആസിഡിന്റെ അളവ് കുറച്ച് പിഎച്ച് നില നിയന്ത്രിച്ച് നിര്‍ത്തുന്നു.
അസിഡിറ്റിയാണ് മിക്ക രോഗങ്ങള്‍ക്കുമുള്ള കാരണം എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക.നല്ല ദഹനത്തിനും നല്ല ശോധനയ്ക്കുമെല്ലാം ഇതേറെ ഗുണകരമാണ്. മുളച്ച് വരുന്ന പയറ് വര്‍ഗ്ഗങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.
അത് കൊണ്ട് തന്നെ ഇത് ഹൃദയത്തിന് വളരെ ഏറെ ഗുണങ്ങള്‍ ചെയ്യുന്നു. ഇവ നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കുന്നു എന്ന് മാത്രമല്ല അതോടൊപ്പം തന്നെ രക്തക്കുഴലുകളിലെയും ധമനികളിലെയും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.
ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട് എന്ന് തിരിച്ചറിയുക. ഇവ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ഏറെ ഗുണകരമാണ്.