/sathyam/media/media_files/2026/02/10/oip-1-2026-02-10-00-54-22.jpg)
അമിത രോമവളര്‍ച്ചയുടെ ലക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
രോഗത്തിന്റെ ലക്ഷണങ്ങള്‍
നേര്‍ത്ത രോമങ്ങള്‍ക്ക് പകരം കറുത്തതും കട്ടിയുള്ളതുമായ രോമങ്ങള്‍ ഉണ്ടാകുന്നു. കഴുത്ത്, മേല്‍ച്ചുണ്ട്, താടി, നെഞ്ച് തുടങ്ങിയ ഭാഗങ്ങളില്‍ രോമവളര്‍ച്ച ഉണ്ടാകാം. ചിലരില്‍ മുഖക്കുരു, മുടികൊഴിച്ചില്‍, ശബ്ദവ്യത്യാനം (കനത്ത ശബ്ദം) എന്നിവയും ഇതിനോടൊപ്പം കാണപ്പെടാം.
പുരുഷ ഹോര്‍മോണുകളായ ആന്‍ഡ്രോജന്റെ അളവ് കൂടുന്നതുകൊണ്ട് ഇത് സംഭവിക്കാം. അമിത രോമവളര്‍ച്ച കുടുംബപരമായി വരാം. ചില മരുന്നുകള്‍ കഴിക്കുന്നതിലൂടെയും ഇതുണ്ടാകാം. ഈ അവസ്ഥയുടെ കാരണം കണ്ടെത്താനും ശരിയായ ചികിത്സ തേടാനും ഒരു ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്.
ഇത് രോമകുമിളകളെ നശിപ്പിച്ച് രോമവളര്‍ച്ചയെ തടയുന്നു. വാക്‌സിംഗ് അല്ലെങ്കില്‍ ഷേവിംഗ് എളുപ്പത്തില്‍ ചെയ്യാവുന്നതും താത്കാലിക പരിഹാരവുമാണ്. തേന്‍, പഞ്ചസാര, നാരങ്ങാനീര് എന്നിവ ഉപയോഗിച്ച് വാക്‌സ് തയ്യാറാക്കി ഉപയോഗിക്കാം. ഡോക്ടര്‍ നല്‍കുന്ന മരുന്നുകളിലൂടെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us