ദിവസവും പാല്‍ കുടിക്കുന്നത് നല്ലതാണോ..?

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പാല്‍.

New Update
do-you-know-these-side-effects-of-starting-your-day-with-a-glass-of-milk_170823787000

പാല് ഒരു സമീകൃതാഹാരമാണ്. ഇത് ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങള്‍ നല്‍കുന്നു. കാത്സ്യം, പ്രോട്ടീന്‍, വിറ്റാമിനുകള്‍ (പ്രധാനമായും വിറ്റാമിന്‍ ബി12, വിറ്റാമിന്‍ ഡി), ധാതുക്കള്‍ (പൊട്ടാസ്യം, ഫോസ്ഫറസ്) എന്നിവയുടെ മികച്ച ഉറവിടമാണ് പാല്‍. 

Advertisment

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പാല്‍. എല്ലുകള്‍ക്ക് ആരോഗ്യം നല്‍കുന്ന കാത്സ്യവും വൈറ്റമിന്‍ ഡിയും പാലില്‍ ധാരാളമുണ്ട്. എല്ലുകളും സന്ധികളും ശക്തവും ഉറപ്പുള്ളതാകാനും പാല്‍ കുടിക്കുന്നതിലൂടെ കഴിയും.

ശരീരഭാരം കുറയ്ക്കാന്‍ പാല്‍ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പാലില്‍ അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് ഇവ ശരിയായ അനുപാതത്തില്‍ അടങ്ങിയിരിക്കുന്നു. 

ബ്രാന്‍ഡ് ചെയ്ന്‍ അമിനോ ആസിഡ് അടങ്ങിയതിനാല്‍ മസില്‍ മാസ് ഉണ്ടാകാനും നിലനിര്‍ത്താനും പാല്‍ സഹായിക്കും. പാലിലെ കേസിന്‍, വേയ് പ്രോട്ടീനുകളും പേശികളുടെ നിര്‍മ്മാണത്തിനു സഹായിക്കും.

 

Advertisment