തലകറക്കം നിസാരമാണോ..?

ഉത്കണ്ഠ, ചില മരുന്നുകള്‍ എന്നിവയെല്ലാം തലകറക്കത്തിന് കാരണമാകാറുണ്ട്.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
c025adcd-f34c-4fa1-9a1d-685ba482fabc

തലകറക്കത്തിന് പല കാരണങ്ങളുണ്ടാകാം. അകത്തെ ചെവിയിലെ പ്രശ്‌നങ്ങള്‍, രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനങ്ങള്‍, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍, ഉത്കണ്ഠ, ചില മരുന്നുകള്‍ എന്നിവയെല്ലാം തലകറക്കത്തിന് കാരണമാകാറുണ്ട്. ചിലപ്പോള്‍ മറ്റ് രോഗങ്ങളുടെ ലക്ഷണം കൂടിയാകാം ഇത്. 

Advertisment

പ്രധാന കാരണങ്ങള്‍

അകത്തെ ചെവിയിലെ പ്രശ്‌നങ്ങള്‍

ബെനിന്‍ പാരോക്‌സിസ്മല്‍ പൊസിഷണല്‍ വെര്‍ട്ടിഗോ, മെനിയേഴ്‌സ് രോഗം, വെസ്റ്റിബുലാര്‍ ന്യൂറിറ്റിസ് എന്നിവ അകത്തെ ചെവിയെ ബാധിക്കുന്ന അവസ്ഥകളാണ്, ഇവ തലകറക്കത്തിന് കാരണമാകാറുണ്ട്.
 
രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനങ്ങള്‍

രക്തസമ്മര്‍ദ്ദം കുറയുന്നത് (ഹൈപ്പോടെന്‍ഷന്‍) അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദത്തിലെ പെട്ടന്നുള്ള വ്യതിയാനങ്ങള്‍ തലകറക്കത്തിന് കാരണമാകും. 

നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍

മൈഗ്രേന്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങള്‍ തലകറക്കത്തിന് കാരണമാകാറുണ്ട്. 

മറ്റുള്ളവ

ഉത്കണ്ഠ, നിര്‍ജ്ജലീകരണം, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, തലയിലെ ക്ഷതങ്ങള്‍ എന്നിവയും തലകറക്കത്തിന് കാരണമാകുന്നു. 

 

Advertisment