മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ഉള്ളു കൂട്ടാനും സഹായിക്കുന്ന ചില കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു.
നെല്ലിക്ക
നെല്ലിക്ക പൊടിച്ച് തൈരില്‍ ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കും. ഇത് മുടിക്ക് കട്ടികൂട്ടാനും സഹായിക്കും.
കറ്റാര്‍വാഴ
കറ്റാര്‍വാഴ ജെല്‍ മുടിയില്‍ പുരട്ടുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇത് മുടിക്ക് തിളക്കം നല്‍കാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കും.
വെളിച്ചെണ്ണ
വെളിച്ചെണ്ണ പതിവായി തലയില്‍ പുരട്ടുന്നത് മുടിക്ക് ബലം നല്‍കാനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കും.
ഭക്ഷണക്രമം
ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇരുമ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്.
സ്‌ട്രെസ്സ് കുറയ്ക്കുക
മാനസിക സമ്മര്‍ദ്ദം മുടി കൊഴിച്ചിലിന് ഒരു പ്രധാന കാരണമാണ്. അതിനാല്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കുക. യോഗ, ധ്യാനം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാം.
ഹെയര്‍ സ്‌റ്റൈല്‍
മുടിയില്‍ കൂടുതല്‍ ബലം പ്രയോഗിക്കുന്ന ഹെയര്‍ സ്‌റ്റൈലുകള്‍ ഒഴിവാക്കുക. ഇറുകിയ ഹെയര്‍ ബാന്‍ഡുകള്‍ ഉപയോഗിക്കാതിരിക്കുക.