കാലിലെ കുമിളകള്‍ക്ക് പല കാരണങ്ങളുണ്ടാകാം. പ്രധാനമായും ഉരസല്‍, അമിത ഈര്‍പ്പം, മോശം ഷൂസ് എന്നിവയാണ് കുമിളകള്‍ വരാന്‍ കാരണമാകുന്നത്.
ഇതില്‍ ഉരസല്‍ എന്നത് മണിക്കൂറുകളോളം നില്‍ക്കുകയോ നടക്കുകയോ ചെയ്യുമ്പോള്‍ കാല്‍പാദങ്ങളിലും വിരലുകളിലും ഉണ്ടാകുന്ന സമ്മര്‍ദ്ദമാണ്. ഇറുകിയതോ അയഞ്ഞതോ ആയ ഷൂസുകള്‍ ധരിക്കുന്നത് ചര്‍മ്മത്തില്‍ ഉരസലിന് കാരണമാവുകയും കുമിളകള്‍ വരാന്‍ സാധ്യതയുണ്ട്.
അമിത ഈര്‍പ്പം
കാലുകള്‍ വിയര്‍ക്കുന്നത് ഈര്‍പ്പം കൂട്ടുകയും കുമിളകള്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് അത്‌ലറ്റുകള്‍ക്കിടയില്‍ സാധാരണമാണ്.
രാസവസ്തുക്കള്‍
ചില രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് അലര്‍ജിക്ക് കാരണമാവുകയും കുമിളകള്‍ വരാന്‍ സാധ്യതയുണ്ട്.
ചൂട്
പൊള്ളല്‍ പോലുള്ള പ്രശ്‌നങ്ങളും കുമിളകള്‍ക്ക് കാരണമാകും.
തണുപ്പ്
തണുപ്പുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് മരവിപ്പിനും കുമിളകള്‍ക്കും കാരണമാകും.
കുമിളകള്‍ വരുന്നത് തടയാന്‍, നല്ല ഫിറ്റുള്ള ഷൂസ് ധരിക്കുക, കാലുകള്‍ വരണ്ടതായി സൂക്ഷിക്കുക, കൂടുതല്‍ നേരം നില്‍ക്കുന്നതും നടക്കുന്നതും ഒഴിവാക്കുക.