/sathyam/media/media_files/2025/09/13/9e70b62b-15a1-47e4-b40a-b25a5baf2068-1-2025-09-13-15-09-06.jpg)
മഞ്ഞള്‍ വെള്ളം അമിതമായി കുടിക്കുന്നത് വയറുവേദന, വയറിളക്കം, വൃക്കയിലെ കല്ല്, ഇരുമ്പിന്റെ അപര്യാപ്തത തുടങ്ങിയ ദോഷങ്ങള്‍ക്ക് കാരണമാവാം. വിപണിയില്‍ ലഭിക്കുന്ന മഞ്ഞള്‍പ്പൊടിയില്‍ അപകടകരമായ രാസവസ്തുക്കളും കപ്പപ്പൊടിയും അടങ്ങിയിട്ടുണ്ടാകാം. ഇത് നാഡീവ്യൂഹത്തെ ബാധിക്കാം. മഞ്ഞള്‍ അലര്‍ജിക്ക് കാരണമാവുകയും, രക്തം കട്ടപിടിക്കുന്നതിനെ ബാധിക്കുകയും ചെയ്യാം.
ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍
അമിതമായ മഞ്ഞളിന്റെ ഉപയോഗം വയറുവേദന, വയറുവേക്കം, മലബന്ധം, വയറിളക്കം തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാവാം.
വൃക്കയിലെ കല്ലുകള്‍
മഞ്ഞളിലെ ഓക്‌സലേറ്റ് എന്ന ഘടകം, കാത്സ്യവുമായി ചേര്‍ന്നാണ് വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകുന്നത്.
ഇരുമ്പിന്റെ കുറവ്
അമിതമായ മഞ്ഞളിന്റെ ഉപയോഗം ശരീരത്തിന്റെ ഇരുമ്പിനെ ആഗിരണം ചെയ്യാനുള്ള കഴിവിനെ കുറയ്ക്കും. ഇത് ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയാന്‍ ഇടയാക്കും.
അലര്‍ജി
ചില ആളുകളില്‍ മഞ്ഞള്‍ അലര്‍ജി ഉണ്ടാക്കാം. ഇത് ചര്‍മ്മത്തില്‍ ചൊറിച്ചില്‍, കുരുക്കള്‍, ശ്വാസതടസ്സം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു.
രക്തസ്രാവത്തിനുള്ള സാധ്യത
മഞ്ഞള്‍ രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ മന്ദീഭവിപ്പിക്കും. ഇത് ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍ കഴിക്കുന്നവരില്‍ രക്തസ്രാവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
ഗര്‍ഭസ്ഥ ശിശുവിനും അമ്മയ്ക്കും ദോഷം
ഗര്‍ഭിണികള്‍ അമിതമായി മഞ്ഞള്‍ കഴിക്കുന്നത് ഉദരത്തിലുള്ള ശിശുവിനും അമ്മയ്ക്കും ഹാനികരമാവാം.