/sathyam/media/media_files/2025/09/13/oip-2025-09-13-11-33-56.jpg)
നെയ്യില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിന്‍ എ, സി, ഇ എന്നിവയെല്ലാം ശക്തമായ ആന്റിഓക്സിഡന്റുകളാണ്.
എന്നാല്‍, നെയ്യ് അമിതമായി കഴിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് നമ്മള്‍ നേരിടേണ്ടി വരിക. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ നെയ്യ് കഴിക്കാനും പാടില്ല.
ലാക്ടോസ് അലര്‍ജി ഉള്ളവരാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ നെയ്യ് കഴിക്കാന്‍ പാടുള്ളതല്ല. ലാക്ടോസ് എന്നത് പാലില്‍ കാണപ്പെടുന്ന ഒരു പദാര്‍ത്ഥമാണ്. ലാക്ടോസ് അലര്‍ജി ഉണ്ടെങ്കില്‍. പാല്‍ ഉല്‍പന്നങ്ങള്‍ കഴിച്ച് കഴിയുമ്പോള്‍ പലതരത്തിലുള്ള ദഹന പ്രശ്നങ്ങള്‍ നേരിടുന്നു.
ചിലര്‍ക്ക് വയര്‍ ചീര്‍ക്കല്‍, അതുപോലെ തന്നെ, ചിലര്‍ക്ക് വയറ്റില്‍ നിന്നും പോകാനുള്ള ബുദ്ധിമുട്ട്, വയറുവേദന, ഛര്‍ദ്ദി എന്നിങ്ങനെ പലതരത്തിലുള്ള ദഹന പ്രശ്നങ്ങള്‍ പ്രകടമായെന്ന് വരാം. അതിനാല്‍, ലാക്ടോസ് നിങ്ങള്‍ക്ക് അലര്‍ജിയാണെങ്കില്‍ പരമാവധി നെയ്യ് പോലെയുള്ള പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്.