പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിന് ബെസ്റ്റാണ് അയലമീന്‍

സന്ധിവാതം പോലുള്ള രോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന വേദന മാറാന്‍ അയല എറെ നല്ലതാണ്.

New Update
b568a92a-76f6-4db1-845e-56d0b4a2eb65

അയല മീനിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. പൊതുവെ അത്ര വിലയില്ലാത്ത മത്സ്യഇനമായ ഇത് പല ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്. 

Advertisment

സിങ്കിന്റെ നല്ലൊരു ഉറവിടമാണ് അയല. പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിന് അയല ഏറെ നല്ലതാണ്. ഈ ഹോര്‍മോണ്‍ മസില്‍ വളര്‍ച്ചയ്ക്കും ലൈംഗികശക്തിയ്ക്കുമെല്ലാം ഏറെ അത്യാവശ്യമാണ്.

വൈറ്റമിന്‍ കെ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് അയല. ഇതുകൊണ്ടു തന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരവും. കാത്സ്യം അടിഞ്ഞു കൂടി ഹൃദയധമനികളില്‍ ബ്ലോക്കില്ലാതിരിയ്ക്കാന്‍ വൈറ്റമിന്‍ കെ ഏറെ പ്രധാനമാണ്. വൈറ്റമിന്‍ ഡിയുടെ പോലെ ഇന്നത്തെ കാലത്ത് പലരിലും വൈററമിന്‍ കെ അഭാവം പല രോഗങ്ങളും ഉണ്ടാക്കുന്നുണ്ട്.

സന്ധിവാതം പോലുള്ള രോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന വേദന മാറാന്‍ അയല എറെ നല്ലതാണ്. വാതം കൊണ്ടുള്ള വേദന മാറാനുള്ള നല്ലൊരു വഴിയാണിത്. സൈറ്റോകിനീന്‍സ്, ല്യൂക്കോസൈറ്റ്സ് എന്നിവയെ സ്വാധീനിച്ചാണ് ഇതു സാധിയ്ക്കുന്നത്.

തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് അയലയിലെ വൈറ്റമിന്‍ ബി, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഡിഎച്ച്എ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. ഡിപ്രഷന്‍, ഓര്‍മപ്രശ്നങ്ങള്‍, സ്‌കീസോഫീനിയ പോലുള്ള അസുഖങ്ങള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്.

നല്ലൊരു പ്രോട്ടീന്‍ ഉറവിടം കൂടിയാണ് അയല. ഇതുകൊണ്ടുതന്നെ വിശപ്പു കുറച്ചു തടി കുറയ്ക്കാന്‍ നല്ലത്. മസിലുകളുടെ വളര്‍ച്ചയ്ക്കും പ്രോട്ടീനുകള്‍ ഏറെ അത്യാവശ്യമാണ്. ഇതിനു പുറകെ കോശങ്ങളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്.

അയല സെലീനിയം സമ്പുഷ്ടമാണ്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഉത്തമവും. ഇതിന് ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ളതു കൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഏറെ നല്ലതാണ്.

വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയ ഒന്നാണ് അയല. ഇത് കണ്ണിന്റെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന് ഏറെ നല്ലതുമാണ്. കാഴ്ചപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വൈറ്റമിന്‍ ഇ. ഇതുപോലെ ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്ക്കാനും ഏറെ അത്യാവശ്യം. ഇത് ചുളിവുകള്‍ അകറ്റുവാന്‍ സഹായിക്കുന്നു.

അയലയില്‍ വൈറ്റമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്. ഇത് എനര്‍ജി വൈറ്റമിന്‍ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇതിന്റെ കുറവ് ശരീരത്തിന് തളര്‍ച്ചയും ഡിപ്രഷനുമെല്ലാമുണ്ടാക്കുന്ന ഒരു ഘടകമാണ്.

Advertisment