/sathyam/media/media_files/2025/09/11/7c3e8fd7-d6de-483b-8522-35ce27825da0-1-2025-09-11-16-39-50.jpg)
ഷുഗര്‍ കുറഞ്ഞാല്‍ ഉണ്ടാകാവുന്ന ലക്ഷണങ്ങള്‍, കാരണങ്ങള്‍, ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്നിവ എന്തൊക്കെയെന്ന് നോക്കാം.
ലക്ഷണങ്ങള്‍
അമിതമായ ക്ഷീണം, തലകറക്കം, വിറയല്‍, വിയര്‍പ്പ് എന്നിവ. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ തകരാറുകള്‍, ഏകാഗ്രതയില്ലായ്മ, പെട്ടെന്നുള്ള മാനസികാവസ്ഥ മാറ്റങ്ങള്‍ എന്നിവ. പതിവായുള്ള വിശപ്പ്, ദാഹം, ഉറക്കമില്ലായ്മ.
കാരണങ്ങള്‍
>> പ്രമേഹരോഗികളില്‍, ഇന്‍സുലിന്റെയോ മരുന്നുകളുടെയോ ഉപയോഗം കൂടുകയോ അമിതമായി വ്യായാമം ചെയ്യുകയോ ചെയ്യുമ്പോള്‍ ഷുഗര്‍ കുറയാം.
>> പ്രമേഹമില്ലാത്തവരിലും അടിസ്ഥാന രോഗാവസ്ഥകള്‍, ചില ഭക്ഷണരീതികള്‍ എന്നിവ കാരണം ഷുഗര്‍ കുറയാം.
ചെയ്യേണ്ട കാര്യങ്ങള്‍
>> വീട്ടില്‍ ഗ്ലൂക്കോമീറ്റര്‍ ഉണ്ടെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രയെന്ന് പരിശോധിക്കുക.
>> ഷുഗര്‍ കുറവാണെങ്കില്‍ 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുക.
>> രക്തത്തിലെ ഷുഗര്‍ നില ഉയര്‍ത്താന്‍ ഒരു ഗ്ലൂക്കോസ് പൊടി ഉപയോഗിക്കാം, എന്നാല്‍ ബോധമുള്ള ഒരാള്‍ക്ക് മാത്രമേ ഇത് കൊടുക്കാന്‍ സാധിക്കുകയുള്ളൂ.
>> പ്രമേഹം ഇല്ലാത്തവര്‍ക്കും ഷുഗര്‍ കുറയുകയാണെങ്കില്‍ ദിവസവും കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കണം.
>> ഇടയ്ക്കിടെ ഷുഗര്‍ കുറയുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്.