/sathyam/media/media_files/2025/09/24/eba02aef-affe-4b80-8f9c-0cacf49d6ffa-1-2025-09-24-11-18-49.jpg)
ഉണക്ക കപ്പയില്‍ നാരുകള്‍, അയണ്‍, കാത്സ്യം, വിറ്റാമിന്‍ കെ, കോപ്പര്‍ തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കൂട്ടാനും വിളര്‍ച്ച തടയാനും സഹായിക്കുന്നു. ഗ്ലൂട്ടന്‍ അലര്‍ജിയുള്ളവര്‍ക്കും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. എന്നാല്‍ പ്രമേഹമുള്ളവര്‍ ഇത് ഒഴിവാക്കണം.
<> ദഹനത്തിന് സഹായിക്കുന്നു: കപ്പയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദഹനപ്രക്രിയയെ സുഗമമാക്കുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.
<> വിളര്‍ച്ച തടയുന്നു: അയണും കോപ്പറും ധാരാളമുള്ളതിനാല്‍ അരുണരക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുകയും വിളര്‍ച്ച തടയാനും ഇത് നല്ലതാണ്.
<> എല്ലുകളുടെ ആരോഗ്യം: വിറ്റാമിന്‍ കെ, അയണ്‍, കാത്സ്യം തുടങ്ങിയവ എല്ലുകള്‍ക്ക് സംരക്ഷണം നല്‍കുകയും എല്ലുകളുടെ തേയ്മാനം തടയുകയും ചെയ്യുന്നു.
<> ഹൃദയാരോഗ്യം: കൊഴുപ്പും കൊളസ്‌ട്രോളും കുറഞ്ഞതും പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായതും രക്തധമനികളുടെ ആരോഗ്യത്തിന് നല്ലതാണ്.
<> ഗ്ലൂട്ടന്‍ രഹിതം: ഗ്ലൂട്ടന്‍ അലര്‍ജി ഉള്ളവര്‍ക്കും സീലിയാക് രോഗമുള്ളവര്‍ക്കും ധൈര്യമായി കഴിക്കാവുന്ന ഒരു ഉല്‍പ്പന്നമാണ് കപ്പ.
<> ഊര്‍ജ്ജം നല്‍കുന്നു: ഇതിലടങ്ങിയ കാര്‍ബോഹൈഡ്രേറ്റ്‌സ് ഉയര്‍ന്ന അളവില്‍ ഊര്‍ജ്ജം നല്‍കി ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നു.
<> ശരീരഭാരം കൂട്ടുന്നു: ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഭക്ഷണമാണ് കപ്പ.