വെളുത്തുള്ളിയില്‍ ഇത്രയും ദോഷങ്ങളോ...!

ആസിഡ് റിഫ്‌ലക്‌സ്, വയറുവേദന, വയറിളക്കം പോലുള്ള ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാവാം. 

New Update
OIP

വെളുത്തുള്ളി പൊതുവെ ആരോഗ്യത്തിന് നല്ലതാണെങ്കിലും അമിതമാവുകയും ചില പ്രത്യേക സാഹചര്യങ്ങളില്‍ ദോഷകരമാവുകയും ചെയ്യും. അമിതമായി കഴിച്ചാല്‍ നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്‌ലക്‌സ്, വയറുവേദന, വയറിളക്കം പോലുള്ള ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാവാം. 

Advertisment

രക്തം കട്ടപിടിക്കുന്നത് കുറവായവര്‍, ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ വെളുത്തുള്ളി കഴിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. 

ദഹന പ്രശ്‌നങ്ങള്‍

വെളുത്തുള്ളി അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, വയറുവേദന, വയറിളക്കം പോലുള്ള ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. 

രക്തസ്രാവ സാധ്യത

വെളുത്തുള്ളി രക്തം കട്ടി കുറയ്ക്കുന്നതിനാല്‍ രക്തം കട്ടപിടിക്കാന്‍ സാധ്യത കുറവുള്ളവര്‍, ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നവര്‍, രക്തം കട്ടി കുറക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവര്‍ ഇത് കഴിക്കുന്നതില്‍ ശ്രദ്ധിക്കണം. 

അലര്‍ജി

ചില ആളുകള്‍ക്ക് വെളുത്തുള്ളിയോട് അലര്‍ജി ഉണ്ടാകാം. ചര്‍മ്മത്തില്‍ തടിപ്പ്, ചൊറിച്ചില്‍, ശ്വാസംമുട്ടല്‍, നീര്‍വീക്കം എന്നിവ അലര്‍ജിയുടെ ലക്ഷണങ്ങളാണ്. 

ഗര്‍ഭാവസ്ഥയിലും മുലയൂട്ടുന്ന സമയത്തും

ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വെളുത്തുള്ളി അമിതമായി കഴിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ കഴിക്കരുത്. 

ചില മരുന്നുകളുമായി പ്രതിപ്രവര്‍ത്തനം

രക്തം കട്ടി കുറക്കുന്ന മരുന്നുകള്‍, എച്ച്‌ഐവി ചികിത്സയ്ക്കുള്ള മരുന്നുകള്‍, ചിലതരം കാന്‍സര്‍ ചികിത്സക്കുള്ള മരുന്നുകള്‍ എന്നിവയുടെ പ്രതിപ്രവര്‍ത്തനം വെളുത്തുള്ളിക്ക് കാരണമാകാം. അതിനാല്‍ മരുന്ന് കഴിക്കുന്നവര്‍ വെളുത്തുള്ളി കഴിക്കുന്നതിന് മുന്‍പ് ഡോക്ടറെ സമീപിക്കണം. 

വായില്‍ ദുര്‍ഗന്ധം

അമിതമായി വെളുത്തുള്ളി കഴിച്ചാല്‍ വായില്‍ ദുര്‍ഗന്ധം വരാന്‍ സാധ്യതയുണ്ട്. 

Advertisment