സവാള അരിയുമ്പോള്‍ ഇനി കരയില്ല...

സവാള അരിയുന്നതിന് മുമ്പ് 10 മുതല്‍ 20 മിനിട്ട് വരെ ഫ്രിഡ്ജില്‍ അത് തണുപ്പിക്കാന്‍ വയ്ക്കുക

New Update
th (10)

സവാള എത്ര കഴുകിയിട്ട് അരിഞ്ഞാലും കണ്ണ് നിറയുന്നത് സ്വാഭാവികമാണ്. അതിനൊരു പരിഹാരം നോക്കാം...

Advertisment

സവാള അരിയുന്നതിന് മുമ്പ് 10 മുതല്‍ 20 മിനിട്ട് വരെ ഫ്രിഡ്ജില്‍ അത് തണുപ്പിക്കാന്‍ വയ്ക്കുക. ഇത് സവാളയിലെ കണ്ണിന് എരിച്ചിലുണ്ടാക്കുന്ന എന്‍സൈമിനെ പ്രവര്‍ത്തന രഹിതമാക്കുന്നു. എന്നിട്ട് സവാള അരിയുമ്പോള്‍ കണ്ണ് എരിയില്ല.

തൊലി കളഞ്ഞെടുത്ത സവാള രണ്ടായി മുറിച്ച് തണുത്ത വെള്ളത്തില്‍ ഇടുക. ശേഷം ഒരു 10 മിനിട്ട് കഴിഞ്ഞ് എടുത്ത് അരിയാം. ഇത് കണ്ണില്‍ നിന്ന് വെള്ളം വരുന്നത് തടയുന്നു.

അല്‍പം വെള്ളത്തില്‍ വിനാഗിരി കലര്‍ത്തി കുറച്ച് ഉപ്പ് ചേര്‍ക്കുക. ശേഷം അതിലേക്ക് തൊലി കളഞ്ഞ സവാള ഇടാം. 10 മിനിട്ട് കഴിഞ്ഞ് അരിഞ്ഞാല്‍ കണ്ണ് എരിയില്ല.

കട്ടിംഗ് ബോര്‍ഡില്‍ വച്ച് സവാള അരിയുന്നവര്‍ അതില്‍ അല്‍പം വിനാഗിരി പുരട്ടിയതിന് ശേഷം ഉപയോഗിക്കാം.
സവാള അരിയുമ്പോള്‍ വേരടങ്ങിയ ഭാഗം മുറിച്ചുമാറ്റിയാല്‍ കണ്ണ് പുകച്ചിലില്‍ നിന്നും രക്ഷപ്പെടാം.