/sathyam/media/media_files/2025/09/17/947ce09f-3f79-4db4-91f7-aee35e74b338-2025-09-17-22-23-55.jpg)
കൃത്യമായി പ്രഭാതഭക്ഷണം കഴിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ പഴങ്ങള്‍ കഴിക്കാറുണ്ട്. എന്നാല്‍, ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാമാകാം. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
വെറും വയറ്റില്‍ നേന്ത്രപ്പഴം കഴിക്കുന്നത് ഒട്ടും നല്ലതല്ല. ഇതിന് അസിഡിക് സ്വഭാവമുള്ളതിനാല്‍ ഇത് വെറുംവയറ്റില്‍ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
പൈനാപ്പിള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതല്ല. മാമ്പഴവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതല്ല. ഇത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. പുളിരസമുള്ള സിട്രസ് പഴങ്ങളും വെറും വയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കണം. ചില സിട്രസ് പഴങ്ങള്‍ അസിഡിറ്റിക്ക് കാരണമാകും.
അതിനാല്‍ ഓറഞ്ച്, നാരങ്ങ പോലെയുള്ള പഴങ്ങളും രാവിലെ വെറും വയറ്റില്‍ കഴിക്കരുത്. വെറും വയറ്റില്‍ പപ്പായ കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. മുന്തിരി വെറും വയറ്റില്‍ കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.